വൈറസ് രൂപം പലവിധമുണ്ടെ അതിലൊരു രൂപം കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽ ജനനം അവിടുന്നിങ്ങനെ യാത്ര തുടങ്ങി . കൊറോണ എന്നൊരു വാക്കിന്നർത്ഥം കിരീടം എന്നത് തന്നാണല്ലോ . ലോകത്തിന്നൊരു ദുരന്തമായി കൊറോണ വൈറസ് നിന്നു വിളങ്ങി . മതവും ജാതിയും നോക്കാതങ്ങനെ കൊറോണ വൈറസ് വിലസിനടന്നു . ഹലോ പറഞ്ഞു നടന്നീടാതെ നമസ്തേ കൊണ്ട് മുന്നേറീടാം. മൂക്കും വായും മാസ്ക് ധരിച്ച് സംരക്ഷിക്കാം പ്രതിരോധിക്കാം . കരങ്ങൾ രണ്ടും ശുചീകരിക്കാൻ സാനിറ്റൈസർ ഉപയോഗിക്കാം . ആൾക്കൂട്ടത്തിൽ എത്തിടാതെ അകലം പാലിച്ചൊന്നു നടക്കാം . പടരുകയാണീ മാരക രോഗം പടവെട്ടീടാം ചെറുത്തു നിൽക്കാം . അനുസരിക്കാം നിർദ്ദേശങ്ങൾ ചെറുത്തുനിൽക്കാം കോവിഡിനെയും . വസൂരിയെയും നിപ്പയേയും തടഞ്ഞതല്ലോ നമ്മൾ മനുഷ്യർ അതുപോലങ്ങനെ കോവിഡിനെയും പ്രതിരോധിക്കാം ജാഗ്രതയോടെ ...........