പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/"കേഴുന്ന അമ്മ"
ദൃശ്യരൂപം
"കേഴുന്ന അമ്മ"
മാറ്റുന്നു മാറ്റുന്നു മക്കളാം നമ്മൾ
തൻ അമ്മയാം ഭൂമിയിൻ രൂപവും ഭാവവും
മക്കളിൻ ചേഷ്ടകൾ കണ്ട്
വിറങ്ങലിച്ച് നെഞ്ച് പിടഞ്ഞ്
ഒരിറ്റു ദാഹജലത്തിനായ്
കേഴുന്നു മാതാവാം ഭൂമിയും
വായ്തുറക്കാനൊരുമ്പെടുന്നു
വായ് തുറക്കാനാകാതെ,
തൻ മാറിടം പിളർന്ന്
മക്കളെ വിഴുങ്ങിടുന്നു.
ക്രുദ്ധരാം മക്കളിൻ നന്മകൾ
കണ്ടുണരുവാൻ കണ്ണുകൾ തുറക്കുന്നു
മനുഷ്യാ നീ ജീവിക്കൂ മനുഷ്യനായ്,
ലോകം നിനക്ക് കീഴടക്കാനുള്ളതല്ല.
പ്രകൃതിയെ നിനക്ക് നശിപ്പിക്കാനുള്ളതല്ല.
പരസ്പര വിദ്വേഷവും പകയും മറന്ന്,
ഐക്യത്തോടെ വാഴുക ഭൂമിയിൽ
നന്മ ചെയ്യും സമൂഹജീവിയായ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ