സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/പ്രകൃതി അന്നും ഇന്നും

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി അന്നും ഇന്നും       <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി അന്നും ഇന്നും      

ശീർഷകത്തിലെ അന്നും ഇന്നും ചർച്ച ചെയ്യുന്നതിന് മുൻപ് ഒരു ചോദ്യം. നമ്മുടെ പ്രകൃതിയുടെ ഇന്നത്തെ അവസ്ഥ എന്താണെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് കാരണം എന്താണെന്നു ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രകൃതിയിൽ ഉണ്ടാകുന്ന ഭാവമാറ്റങ്ങളിൽ എത്രയെത്ര ജീവനുകളാണ് ദിനംപ്രതി പൊലിഞ്ഞുകൊണ്ടിരിക്കുന്നത്? മനുഷ്യന്റെ ദുഷ്ചിന്തയും സ്വാർത്ഥതയും അത്യാഗ്രഹവും മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇങ്ങനെയുള്ള മനുഷ്യൻ ഒന്ന് പിറകോട്ട് ചിന്തിക്കുന്നത് നല്ലതാണ്. അയിത്തവും ദുരാചാരങ്ങളും നിറഞ്ഞു നിന്ന നൂറ്റാണ്ടുകളിലേക്കല്ല മറിച്ചു നമ്മുടെ അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും കാലഘട്ടങ്ങളിലേക്ക്.