ഗവ.എച്ച്.എസ്.എസ് മ‍ഞ്ഞപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
17:48, 18 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)

]

ഗവ.എച്ച്.എസ്.എസ് മ‍ഞ്ഞപ്ര
വിലാസം
ഏറണാകുളം

ഏറണാകുളം ജില്ല
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഏറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-2010Aluva



ആമുഖം

എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനില്‍ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈല്‍ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട്‌ ചേര്‍ന്നു കിടക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിന്‍െ പ്രവര്‍ത്തനം ആരംഭിച്ചത്‌. ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്‍െ കാലത്ത്‌ ദിവാന്‍ജിയായിരുന്ന വി. രാജഗോപാലാചാരി നിയമം മൂലം സര്‍ക്കാര്‍ എലിമെന്ററി സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന്‌ തീരുമാനിച്ചു. തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ നിയമം മൂലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ്‌ തന്നെ മഞ്ഞപ്ര നേറ്റീവ്‌ ഗ്രാന്റ്‌സ്‌ക്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിദ്യാലയത്തില്‍ കുഞ്ചുവാര്യര്‍ ആശാന്‍ ആയിരുന്നു ആദ്യത്തെ അധ്യാപകന്‍. ചന്ദ്രപ്പുര കവലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ലോക്കല്‍ഗവണ്‍മെന്റ്‌ എലിമെന്ററി സ്‌ക്കൂള്‍ ( എല്‍. ജി. ഇ.എസ്‌.) വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌.1966 ലാണ്‌ ഈ വിദ്യാലയം അപ്പര്‍ പ്രൈമറിയാക്കി ഉയര്‍ത്തിയത്‌. മഞ്ഞപ്ര പഞ്ചായത്തില്‍ നിന്നും 33000 രൂപ മുടക്കി ഹൈസ്‌ക്കൂളിനാവശ്യമായ സ്ഥലം വാങ്ങിച്ച്‌ സര്‍ക്കാരിനെ ഏല്‍പ്പിച്ചു. ഹൈസ്‌ക്കൂള്‍ നിര്‍മാണ കമ്മറ്റി നാട്ടുകാരില്‍ നിന്നും 25000 രൂപ പിരിച്ചെടുത്ത്‌ കെട്ടിടനിര്‍മാണത്തിനുപയോഗിച്ചു. 1977 മാര്‍ച്ചില്‍ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികള്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതി. ലോവര്‍ പ്രൈമറിസ്‌ക്കൂള്‍ - 1907-1965 അപ്പര്‍ പ്രൈമറിസ്‌ക്കൂള്‍ - 1966-1974 അപൂര്‍ണ്ണ ഹൈസ്‌ക്കൂള്‍ - 1974-1976 പൂര്‍ണ ഹൈസിക്കൂള്‍ - 1976 ജൂണ്‍ മുതല്‍ ഹയര്‍ സെക്കന്ററി -2000 മൂതല്‍

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


== മേല്‍വിലാസം ==മഞ്ഞപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_മ‍ഞ്ഞപ്ര&oldid=71051" എന്ന താളിൽനിന്ന് ശേഖരിച്ചത്