എ യു പി എസ് മുന്നാട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം( ലേഖനം)
രോഗപ്രതിരോധം
ഇന്ന് നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുകയാണ് പല പുതിയ രോഗങ്ങളും രോഗങ്ങൾ കാരണം പലരും മരണത്തിന് ഇരയാവേണ്ടി വന്നു.പല രോഗങ്ങൾക്കുംമരുന്ന് കണ്ടു പിടിച്ചിട്ട കുണ്ട്.കണ്ടുപിടിക്കാത്തതുമുണ്ട്. ഈ ഇംഗ്ലീഷ് മരുന്നിന്റെയും ഉപയോഗം കൂടരുത്.അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും.രോഗം വന്നു ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നത് തന്നെയാണ്.അതിശ് രോഗപ്രതിരോധ ശേഷി വേണം. അതിന് നല്ല ആഹാരങ്ങൾ കഴിക്കണം.പോഷകകൂടുതലുള്ള ആഹാരങ്ങൾ.എന്നും ഒരേ ആഹാരമല്ല, വ്യത്യസ്തങ്ങളായവ. ഒരു ദിവസം രാവിലെ പുട്ടും കടലയും ആണെങ്കിൽ പിറ്റേദിവസം മറ്റൊന്ന്. എന്നും ഒരേ ആഹാരം കഴിച്ചാൽ നമ്മുക്ക് അതിനോട് മതിപ്പ് തോന്നും.വ്യത്യസ്ത ആഹാരങ്ങൾ കഴിക്കുക.ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം തീരെ ഇല്ലാതാക്കുക.പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.അങ്ങനെ നമ്മുക്ക് രോഗപ്രതിരോധ ശേഷി കൂട്ടാം. നമ്മുക്ക് രോഗം വരാൻ പ്രധാന മായ മറ്റൊരു കാര്യം ശുചിത്വ മില്ലായ്മയാണ്.നാം ഇടക്കിടെ കൈ കഴുകണം. അതും വെള്ളത്തിനു മുന്നിൽ വെറുതെ പിടിച്ചാൽപോരാ.സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയായി കഴുകണം. അതിന് നമ്മുക്ക് ഒരു പരീക്ഷണം തന്നെ ചെയ്യാം. ഒരു പാത്രത്തിൽ കുറച്ച് കുരുമുളക് പൊടി ഇടുക. ഇതാണ് അഴുക്ക്. ഇതിലേക്ക് നമ്മുടെ കൈ ഇടുക. നമ്മുടെ കൈയ്യിൽ നിറയെ അണുക്കളായിരിക്കും. അതു പോവില്ല. മറിച്ച് കുറിച്ച് സോപ്പ് വെള്ളത്തിൽ കൈ ഇട്ട് ഇത് മറ്റെ വെള്ളത്തിൽ ഇടുക. അണുക്കൾ അകന്ന് പോകുന്നത് കാണാം. അതു കൊണ്ട് തന്നെ നമ്മൾ ഇടയ്ക്കിടെ കൈ കഴുകുക. അങ്ങനെ പല രീതിയിൽ നമ്മുക്ക് വ്യക്തി ശുചിത്വം പാലിക്കാം. ശുചിത്വ പല രീതിയിൽ ഉണ്ട്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം,സ്ഥാപനശുചിത്വം അങ്ങനെ പല രീതിയിൽ. വ്യക്തി ശുചിത്വം പാലിക്കുന്നവർ ഒട്ടേറെ ഉണ്ട്. എന്നാല് അപൂർവ്വം ചിലർ മാത്രമേ പരിസര ശുചിത്വം പാലിക്കുന്നുള്ളൂ. പരിസര ശുചിത്വം ഇല്ലെങ്കിൽ പല തരത്തിലുള്ള രോഗങ്ങൾ നമ്മെ തേടി വരും. അതു കൊണ്ട് തന്നെ പരിസര ശുചിത്വം പ്രധാന കാര്യമാണ്. മറ്റുള്ളവർ റോഡിലെക്ക് വലിച്ചെറിഞ്ഞ സാധനങ്ങൾ നാം എന്തിനു വൃത്തിയാക്കണം?ഈ ചോദ്യം മനസ്സലുള്ളതു കാരണമാണ് നാം പരിസര ശുചിത്വം പാലിക്കാത്തത്. നമ്മുടെ നാടും വീടും വൃത്തിയാക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമാണ്. എപ്പോഴൊക്കെയാണ് നാം വൃത്തിയാക്കെണ്ടി വരുക. വൃത്തിക്കേടാക്കുമ്പോൾ. വൃത്തിക്കേടാക്കുന്നതും നാം തന്നെയാണ്. ഇത് മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും സസ്യചാലങ്ങളെയും പരിസ്ഥിതിയെയും ബാധിക്കുന്നു. ഇതിനെല്ലാം ഉത്തരവിദിത്ത്വവും മനുഷ്യർക്കും തന്നെ. ഓരോരുത്തരും മനസ്സുവെച്ചാൽ നമ്മുക്ക് ഈ രോഗങ്ങളെ പ്രതിരോധിക്കാവുന്നതേയുള്ളു.ശുചിത്വം രോഗങ്ങളെ അകറ്റി നിർത്തുന്നു.നല്ല ആഹാരം രോഗപ്രതിരോധ ശേഷി കൂട്ടുന്നു. നാം മറ്റുള്ള ജീവജാലങ്ങളെ കുറ്റം പറയുമ്പോൾ ഓർക്കുക ഇതിനെല്ലാം ഉത്തരവാദി നാം തന്നെയായിരുന്നു വെന്ന്. നല്ലൊരു ആരോഗ്യവാനും ശുചിത്വവും പാലിക്കുന്ന ഒരാൾക്ക് രോഗം തീരെ കുറവായിരിക്കും.അങ്ങനെ ഒത്തൊരുമിച്ച് രോഗങ്ങളെ തുരത്താം
|