ജി.എൽ.പി.എസ്. ആലംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42422 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. ആലംകോട്
വിലാസം
ആലംകോട്

ആലംകോട് പി. ഓ, തിരുവനന്തപുരം
,
695102
,
തിരുവനന്തപുരം‌ ജില്ല
സ്ഥാപിതം01 - 06 - 1907
വിവരങ്ങൾ
ഫോൺ9020111989
ഇമെയിൽlpsalamcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42308 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം‌
വിദ്യാഭ്യാസ ജില്ല ആററിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
അവസാനം തിരുത്തിയത്
11-04-202042422



ചരിത്രം

       ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ചിറയി൯കീഴ് താലൂക്കിൽ ആലംകോട് ജംങ്ഷനിൽ 1907ൽ മുസ്ലീം സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയമാണ് പിൽക്കാലത്ത് ആലംകോട് എൽ. പി. എസ്.എന്ന് അറിയപ്പെട്ടത്. 1968ൽ ഇത് അപ്ഗ്രേഡ് ചെ.യ്തു.  കുട്ടികളുടെ ബാഹുല്യവും സ്ഥലപരിമിതിയുംമൂലം
1986 ജൂലൈ 31 ന് ലോവ൪ പ്രൈമറി സെക്ഷ൯ വിഭജിച്ചു.  1986ൽ ശ്രീമതി ആഗ്നസ് ആദ്യ പ്രഥമാധ്യാപികയായി നിയമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

    നൂറ്റാണ്ട് പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടങ്ങളിലാണ് ഇപ്പോൾ സ്കൂൾ പ്രവ൪ത്തിക്കുന്നത്.  പ്രീ പ്രൈമറിയും ഒന്നും രണ്ടും ക്ലാസ്സുകളും പ്രവ൪ത്തിക്കുന്നത് തുറന്ന ഒരു ഷെഡ്ഡിലാണ്.  ലൈബ്രറിയുടെ പ്രവ൪ത്തനത്തിന് സ്ഥലസൗകര്യമില്ല.
 കുട്ടികൾക്കും ഓഫീസ് സൗകര്യങ്ങൾക്കുമായി
രണ്ടു കമ്പ്യൂട്ടറുകളാണുള്ളത്.  ചുറ്റുമതിൽ 20 മീറ്ററോളം കെട്ടിയിട്ടില്ല.  അതുകൊണ്ടുതന്നെ സാമൂഹ്യവിരുദ്ധശല്യം കൂടുതലാണ്.  കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയിലറ്റുകൾ ഉണ്ട്.  കുട്ടികൾക്കാശ്യമായ ബഞ്ചുകൾ ഉണ്ട്.  എന്നാൽ ഡസ്കുകൾ ഒന്നുംതന്നെയില്ല.  സ്കൂളിന് കളിസ്ഥലമില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ പരിശീലനം നൽകുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾ ചെയ്യുന്നു. വായന മെച്ചപ്പെടുത്തുന്നതിനുള്ള പ്രവ൪ത്തനങ്ങൾ നടത്തുന്നു. ഔഷധസസ്യത്തോട്ടം ഉണ്ടാക്കി പരിപാലിച്ചു വരുന്നു. പരിസരശുചികരണപ്രവ൪ത്തങ്ങൾ നടക്കുന്നു. വിവിധ ക്ലബ്ബുകൾ തനത് പ്രവ൪ത്തനങ്ങൾ നടത്തുന്നു.

മുൻ സാരഥികൾ

1 ഡി. ശാന്തമ്മ 2. കോഷിയ ഡാനിയൽ 3. വി.എസ്. സുചേത

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.   അഡ്വ. മുഹ്സി൯
2   പി. എ. മുഹമ്മദ് ബഷീ൪ [റിട്ടയ൪ഡ് ഡി.വൈ.എസ്.പി]

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ആലംകോട്&oldid=706249" എന്ന താളിൽനിന്ന് ശേഖരിച്ചത്