പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/നല്ല പാഠം
{BoxTop1 | തലക്കെട്ട്= നല്ല പാഠം | color= 4 }}
ഇന്നിതാ പ്രകൃതി ഒരു വികൃതിയായി
മഹാമാരിയായി പെയ്തിറങ്ങുമ്പോൾ
ഈ ദുരന്തകാലം നമുക്കൊരു പാഠം
ഇത് പാഠം - നല്ല പാഠം - ഗുണപാഠം.
അടുക്കുവാൻ കഴിയുന്നില്ലെങ്കിലും
നാമിന്ന് അകലാതിരിക്കുന്നുവല്ലോ ........
ഇനി വരും കാലവും നാം ഈ അകൽച്ചയിൽ
അടുപ്പം കാത്തു കൊള്ളേണമെന്നുമെന്നും
കെട്ടി മറച്ച മതിൽ കെട്ടിനുള്ളിൽ
വറ്റിയ കണ്ണിലെ കണ്ണുനീർ ഇറ്റിറ്റ്
ചുറ്റിലും പിന്നെ അകലത്ത് നിന്നും എത്തുന്ന വറ്റിലും വീഴുമ്പോൾ ........
ഈ ദുരന്ത കാലം നമുക്കൊരു പാഠം
ഇത് പാഠം - നല്ല പാഠം - ഗുണപാഠം
തിരികെ വരുന്ന കിളികളും ശുദ്ധജലവും
വായവും സ്നേഹവും ഇനിയുള്ള കാലത്ത്
അന്യമല്ലെന്ന തോന്നലുണ്ടാക്കുവാൻ
ഇത് പാഠം - നല്ല പാഠം - ഗുണപാഠം
വിഷ്ണുമായ ജി. എൻ
|
8 F പി പി എ എച്ച് എസ്സ് കാരക്കോണം പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ