എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗം
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ 612 വിദ്യാർത്ഥികളാണുള്ളത്. ഹൈസ്കൂൾ വിഭാഗത്തിൽ ......................... അധ്യാപകരും സേവനമനുഷ്ഠിക്കുന്നു.സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലുമുള്ള അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും,വിദ്യാർഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്, JRC, സ്കൗട്ട് & ഗൈഡ്സ്,മറ്റു ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിൽ നിലകൊള്ളുന്നു. വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സജീവമാണ്. പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി വിവിധ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്നു . NMMS, NTSE തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. ഈ അദ്ധ്യയന വർഷത്തിൽ നടന്ന ഉപജില്ല, ജില്ലാ സംസ്ഥാന ശാസ്ത്രമേളയിലും കലോത്സവത്തിലും ഫാത്തിമമാതാ സ്കൂൾ ഹൈസ്കൂൾ വിഭാഗം മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ഒന്നാമതെത്തി. സംസ്ഥാന ശാസ്ത്രോൽസവത്തിൽ സംസ്ഥാന തലത്തിൽ ഫാത്തിമ മാതാ സ്കൂൾ ആറാം സ്ഥാനത്തും കലോത്സവത്തിൽ പത്താം സ്ഥാനത്തും എത്തി എന്നത് ഏറെ സന്തോഷം പകരുന്നു. കുട്ടികളുടേയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ. ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമെന്ന പദവി ഞങ്ങളുടെ അഭിമാനമാണ്.