SSK:2019-20/ആമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 28 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുഅറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് 2019 നവമ്പർ 28 ന് തിരിതെളിഞ്ഞു. രാവിലെ എട്ടിന് പ്രധാന വേദിയായ ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടർ കെ ജീവൻ ബാബു പതാക ഉയർത്തി. രാവിലെ ഒമ്പത് മണിക്ക് ഉദ്ഘാടന സമ്മേളനം നടന്നു. 60 അധ്യാപകർ അവതരിപ്പിച്ച സ്വാഗത ഗാനവും വിദ്യാർഥികളുടെ നൃത്തശിൽപ്പവും ഉണ്ടായി. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. മന്ത്രി സി രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായി. രാജ് മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ കെ. കുഞ്ഞിരാമൻ, എൻ എ നെല്ലിക്കുന്ന്, എം രാജഗോപാലൻ , എം സി . ഖമറുദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സമാപന സമ്മേളനം ഡിസംബർ ഒന്നിന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. മന്ത്രി സി രവീന്ദ്രനാഥ് സമ്മാനദാനവും കലോത്സവ രേഖ പ്രകാശനവും നടത്തും. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വിവി രമേശൻ പതാക കൈമാറും. 28 വേദികളിലാണ് മത്സരം. എല്ലാവേദികളി കളിലും രാവിലെ ഒമ്പതിന് മത്സരം തുടങ്ങും. 239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാർഥികൾ മത്സരിക്കിനെത്തും. എച്ച് എസ് 96, എച്ച് എസ് എസ് 105, സംസ്‌കൃതം 19,അറബിക് 19 എന്നീ വിഭാഗങ്ങളിൽ മത്സരം നടക്കും. ഒന്നാം ദിവസം 2700, രണ്ടാം ദിനം 2910, മൂന്നാം ദിനം 2650, നാലാം ദിനം 510 എന്നിങ്ങനെ മത്സരാർഥികൾ വേദിയിലെത്തും. മത്സരം കഴിഞ്ഞയുടൻ വേദിയിൽ ഫലം പ്രഖ്യാപിക്കും. പൂമരം ആപ്പ് വഴി ലോകത്തെവിടെ നിന്നും ഫലം അറിയാം. വിക്ടേഴ്‌സ് ചാനൽ തത്സമയം പരിപാടികൾ സംപ്രേഷണം ചെയ്യും. സർട്ടിഫിക്കറ്റുകളും ട്രോഫിയും പ്രധാന വേദിക്ക് സമീപമുള്ള കൗണ്ടറിൽ സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവനാളുകൾ ട്രോഫി നൽകും. 717 വിധികർത്താക്കളും 200 റിസർവ്ഡ് വിധികർത്താക്കളും ഉണ്ടാകും. എല്ലാ വേദികളിലും പ്രത്യേക നിരീക്ഷണ സംഘങ്ങളുമുണ്ടാകും. മത്സര വേദികളിൽ മത്സരാർഥിക്കും അനുഗമിക്കുന്ന അധ്യാപകനും മാത്രമായിരിക്കും പ്രവേശനം. മത്സരാർഥികളുടെ രജിസ്‌ട്രേഷൻ 27 ന് രാവിലെ 10 മുതൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രചന മത്സരങ്ങൾ ഇത്തവണ 28, 29, 30 തിയതികളിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞങ്ങാട് സൗത്തിലാണ്. മത്സരാർഥികൾക്കും മറ്റുമായി കൊവ്വൽ പള്ളിയിലെ ഭക്ഷണ ശാലയിൽ ഭക്ഷണം നൽകും. ഇരുന്ന് ഇലയിട്ടാണ് ഭക്ഷണം. പൂർണമായും ഹരിതച്ചട്ടം പാലിച്ചാണ് കലോത്സവം നടക്കുന്നത്. എൻ എസ് എസ് , എൻ സി സി, ജെ ആർ സി, സ്‌കൗട്ട് ആൻഡ് ഗൈഡ്, എസ് പി സി വിഭാഗങ്ങളിലായി ആയിരത്തോളം വളണ്ടിയർമാർ ഉണ്ടാക്കും.മത്സരാർഥികൾക്ക് റെയിൽവേ സ്‌റ്റേഷനിലും ബസ്സ്റ്റാൻഡിലും ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. 40 ബസുകൾ വേദികൾ തോറും 5 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും. രണ്ടായിരത്തോളം മാധ്യമ പ്രവർത്തകർ കലോത്സവം റിപ്പോർട്ട് ചെയ്യാനെത്തും. മന്ത്രി ഇ ചന്ദ്രശേഖരൻ ചെയർമാൻ പൊതു വിദ്യഭ്യാസ സ യ ര ക ട ർ ' കെ ജീവൻ ബാബു ജനറൽ കോഡിനേറ്ററുീ കലക്ടർ ഡോ. ഡി സജിത്ത് ബാബു രക്ഷാധികാരിയും എഡിപിഐ സി എ സന്തോഷ് ജനറൽ കൺവീനറും ഡി സി ഇ കെ വി പുഷ്പ കൺവീനറുമായ സംഘാടക സമിതി പ്രവർത്തന ക്കൾക്ക് നേതൃത്വം നൽകുന്നു

"https://schoolwiki.in/index.php?title=SSK:2019-20/ആമുഖം&oldid=679425" എന്ന താളിൽനിന്ന് ശേഖരിച്ചത്