നിർമ്മല ഹൈസ്കൂൾ കബനിഗിരി/വിദ്യാരംഗം കലാ സാഹിത്യ വേദി

കൊടിയ വേനലിലും, കബനിയുടെ ഓളങ്ങള്‍ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേര്‍ക്കാഴ്ചയായി കബനിഗിരി നിര്‍മ്മല കാല്‍ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാര്‍ക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാര്‍ത്ഥികളുടെ സര്‍തോന്മുഖമായ കഴിവുകളുടെ പ്രോല്‍സാഹിപ്പിക്കുന്ന നിര്‍മ്മല ഹൈസ്കൂള്‍ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂള്‍ - ജില്ലാ-സംസ്ഥാന തലങ്ങളില്‍ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളില്‍ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ‍,മനു,നിര്‍മല്‍ ജോസഫ്, അരുണ്‍, ആതിര, റ്റിനു, ശിശിര, മെര്‍ലിന്‍, ജയേഷ്, വിനീഷ്, അഖില്‍, രാജേഷ്, എന്നിവര്‍ ഇതിനുദാഹരണമാണ്.
ജില്ലാ-സംസ്ഥാന തലങ്ങളില്‍ മികച്ച കയ്യെഴുത്ത് മാസികക്കുള്ള അംഗീകാരം നമ്മുടെ കുട്ടികള്‍ തയ്യാറാക്കിയ ഇളം മൊട്ടുകള്‍, പുഴയോരത്തെ പൂമരം, കബനിയുടെ ഓളങ്ങള്‍,വേനല്‍ എന്നീ മാസികകള്‍ക്ക് വിവിധ വര്‍ഷങ്ങളില്‍ ലഭിക്കുകയുണ്ടായി.ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏവരേയും പ്രത്യേകം സ്മരിക്കുന്നു.
വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെ സബ്ബ്ജില്ലാമത്സരങ്ങളില്‍ കബനിഗിരി നിര്‍മല പല വര്‍ഷങ്ങളിലും ഓവറോള്‍ കിരീടം നേടിയിട്ടുണ്ട്.വായന വാരം, എല്ലാവര്‍ഷവും സ്കൂളില്‍ സംഘടിപ്പിക്കുകയും ധാരാളം പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുകയും ചെയ്യുന്നു.ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ വായന മത്സരത്തിലും, തളിര് സ്കോളര്‍ഷിപ്പ് പരീക്ഷയിലും, പ്രതീഭാ നിര്‍ണയത്തിലും നമ്മുടെ കുട്ടികളുടെ പ്രകടനം ഒരിക്കലും മറക്കാവുന്നവയല്ല .സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പഠന യാത്ര-സാഹിത്യ സെമിനാര്‍ എന്നിവ കുട്ടികള്‍ക്ക് മറക്കാനാവാത്ത അനുഭവമാണ്.
ജുബിലിയോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥിയായ മനു(ഇന്‍ഡ്യന്‍ എക്സ്പ്രസ്)വിന്റെ നേതൃത്വത്തില്‍ സ്കുളില്‍ നടത്തിയ മാധ്യമ ശില്‍പശാല മുള്ളന്‍കൊല്ലി പഞ്ചാത്തിലെ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒരു നവ്യാനുഭവമായി.
മികച്ചപത്ര പ്രവര്‍ത്തകരായ എന്‍.പത്മനാഭന്‍ (മാധ്യമം) ബാബു പീറ്റര്‍ (ഇന്‍ഡ്യന്‍ എക്സ്പ്രസ്) വി.എന്‍. നിഷാദ് (ഇന്‍ഡ്യാ റ്റുഡേ) സലീഷ് (ലക്ചറര്‍,പഴശ്ശിരാജ കോളേജ്) എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി. പത്രപനിര്‍മാണത്തിന്റെ വിവിധ വശങ്ങള്‍ കുട്ടികള്‍ക്ക് ബോദ്ധ്യമാവുകയും, കുട്ടികള്‍ നിര്‍മിച്ച പത്രം പി.പി. ഷാജു (ലക്ചറര്‍,മേരിമാതാ കോളേജ്) പ്രകാശനം ചെയ്യുകയും ചെയ്തു.
പ്രമുഖ സാഹിത്യകാരിയായ സാറാ ജോസഫിനോടൊത്ത് ഒരു സാഹിത്യസല്ലാപം നടത്തുവാനും,കഥാരചനയുടെ വിവിധ ഘട്ടങ്ങളെ കുറിച്ചും കുട്ടികള്‍ക്ക് മനസ്സിലാക്കുവാനും, കഥാകാരിയുമായി അഭിമുഖ സംഭാഷണം നടത്തുവാനും നമ്മുടെ കുട്ടികള്‍ക്ക് അവസരമുണ്ടായി.
ഇതെല്ലാം കാല്‍ നുറ്റാണ്ടായി നിര്‍മ്മലക്ക് ലഭിച്ച നല്ല മുഹൂര്‍ത്തങ്ങളാണ്.
ദുരിതങ്ങളുടെയും , കൊടും വേനലിന്റേയും നടുവില്‍ ഉഴലുന്ന കബനിഗിരിക്ക് ഈ ഇളം മൊട്ടുകള്‍ കബനിയുടെ ഓളങ്ങള്‍ പോലെ ആശ്വാസമാകട്ടെ എന്നാശംസിക്കുന്നു......! ‍




പ്രധാന താളിലേക്ക്