ജി.എച്ച്.എസ്. കരിപ്പൂർ/വിദ്യാരംഗം-17
വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യമത്സരത്തിൽ നിന്നും ഉപന്യാസം -2019
വിഷയം- ഞാൻ പ്രധാനമന്ത്രിയായാൽ
ഉപന്യാസം
ഞാൻ പ്രധാനമന്ത്രിയായാൽ ഞാൻ പ്രധാനമന്ത്രിയായാൽ എനിക്ക് എന്റെ പദവി നന്നായി വിനിയോഗിക്കാൻ ആഗ്രഹമുണ്ട്. ഞാൻ ജനങ്ങളുടെ നന്മയ് ക്കും ഉന്നമനത്തിനുമായി പ്രയത്നിക്കും.എനിക്കാവുന്ന ജനങ്ങൾക്ക് നന്മയേകുന്ന ഒരു നല്ല ഭരണാധിക്കാരിയാവാൻ ശ്രമിക്കും തെറ്റ് ചെയ്യുന്ന എല്ലാവരെയുെ ഞാൻ നിയമത്തിനു മുൻപിൽ കൊണ്ട് വരും അവര അർഹിക്കുന്ന ശിക്ഷയും നൽകും. ഇന്ന് പലപല ഉദ്യോഗസ്ഥരും കൈകൂലി വാങ്ങി കുത്തുക കമ്പനികൾക്ക് പ്രവർത്തിക്കാൻ അനുവദിക്കും എന്നാൽ ഞാൻ പദവിയിൽ ഇരിക്കുമ്പോൾ ജനങ്ങളുടെ ചോരയൂറിക്കുടിക്കുന്നകുത്തകമ്പനികളെ വളരാൻ അനുവദിക്കില്ല.ഞാൻ എന്നെക്കോണ്ടാവും വിധം എന്റെ രാജ്യത്തിന്റെ വളർച്ചയെ സഹായിക്കും എന്റെ ജനങ്ങളെ ദ്രോഹിക്കുന്നവർ അർഹിക്കുന്ന ശിക്ഷനൽകും.ഞാൻ ഭരണത്തിലേറുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് എതിരെ പൊരുതും.ഉദ്രോഗസ്ഥരുടെ അഴിമതികൾ പുറത്ത് കൊണ്ടുവരാൻ ഞാൻ വിശ്വസ്ത്തരായ ആളുകളെ നിയമിക്കും.എന്റെ രാജ്യത്ത് പണക്കാരൻ -പാവപ്പെട്ടവൻ ,ജാതിയിൽ ഉയർന്നവൻ -താഴ്ന്നവർ തുടങ്ങിയവരെ ഒന്നായിരിക്കാൻ ഞാൻ ആവിശ്യപ്പെടും.മൃഗത്തിന്റെ പേരിലോ,സത്യത്തിന്റെ പേരിലോയുള്ള കൊലപാതകം നടത്തുന്നവരെ ഞാൻ ശിക്ഷിക്കും.സമൂഹത്തിൽ ഇന്ന് അന്ധവിശ്വാസങ്ങൾ പെരുകുകയാണ്.ഇവ മനുഷ്യനെ പറഞ്ഞുണ്ടാക്കുന്നവയാണെന്നും ഇവക്കെതിരെ ശബ്ദമുയർത്താനും സമൂഹത്തിന്റെ നന്മയെയും ശാസ്ത്രത്തെയും വളർത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തും .ചില അനാവശ്യനിയമങ്ങൾ എടുത്ത് കളയും പുതിയ ചിലത് ചേർക്കും. ഞാൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഞാൻ പറയും ഒരുമ ,സ്നേഹം,നന്മ,എന്നിവ ജീവിതത്തിൽ എപ്പോഴും പാലിച്ചിരിക്കേണ്ടവയാണ്. ചില നികുതികളിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം ഞാൻ പാവപ്പെട്ട കുട്ടികൾക്കായി ഉപയോഗിക്കും.എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കും
എന്റെ സ്വപ്നങ്ങളേക്കാൾ ഞാൻ പ്രാധാന്യം നൽകുന്നത് കുഞ്ഞ്മനസ്സുകളുടെ സ്വപ്നങ്ങൾക്കായിരിക്കും.
അനസിജ് M.S
6 A
എഴുത്ത് വര മത്സരങ്ങൾ -2019
സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യു പി എച്ച് എസ് വിദ്യാർത്ഥികൾക്കായി സഹിത്യമത്സരങ്ങളും ചിത്രരചനാമത്സരവും നടത്തി.കഥ, കവിത,ഉപന്യാസം,ചിത്രരചന പുസ്തകക്കുറിപ്പ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.നൂറിലധികം കുട്ടികൾ പങ്കെടുത്തു.
ബഷീർ പ്രശ്നോത്തരി -2019
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ ആഴ്ചയിലെ കൂടിയിരിപ്പിൽ യു വിഭാഗത്തിൽ നിന്നും അനസിജും ആഷ് ലിയും ചേർന്ന് ബഷീർ പ്രശ്നോത്തരി നടത്തി.
വിദ്യാരംഗം കലാസാഹിത്യവേദി -2019
ബഷീർ പ്രശ്നോത്തരി
സ്കൂൾവിദ്യാരംഗം കലാസാഹിത്യവേദിയുടെ വായനദിന പ്രശ്നോത്തരി വിജയികൾക്ക് സമ്മാനം
വായനാദിനത്തിൽ അമ്മവായനയും വിദ്യാരംഗം ഉദ്ഘാടനവും
അമ്മമാർക്ക് സ്കൂൾലൈബ്രറിയിൽ നിന്നും പുസ്തകം നല്കിക്കൊണ്ട് എഴുത്തുകാരി ബിന്ദു വി എസ് വായനദിനം ഉദ്ഘാടനം ചെയ്തു.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ക്ലാസ് ലൈബ്രറിയ്ക്ക് പുസ്തകം നല്കിക്കൊണ്ട് വാർഡ് കൗൺസിലർ സംഗീതാ രാജേഷ് നിർവഹിച്ചു.കുട്ടികൾ തയ്യാറാക്കിയ പുസ്തകക്കുറിപ്പ് പതിപ്പ് രക്ഷകർത്താവായ സാംബശിവൻ പ്രകാശനം ചെയ്തു.എൽ പി ,യു പി , എച്ച് എസ് വിഭാഗത്തിൽ നിന്നും സജ്ന ആർ എസ്,ഫാസിൽ എസ്, അനസിജ് എം എസ്,അഭിരാമി ബി എന്നിവർ പുസ്തകപരിചയം നടത്തി.ദുർഗാപ്രദീപ് വായനദിന സന്ദേശമവതരിപ്പിച്ചു.അഞ്ജന എസ് ജെ കവിതാലാപനം നടത്തി.കുട്ടികളുടെ നാടൻപാട്ടും ഉണ്ടായിരുന്നു.പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.മംഗളാംബാൾ ജി എസ് നന്ദി പറഞ്ഞു.ഷീജാബീഗം,പുഷ്പരാജ്,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് ,സ്കൂൾ ലൈബ്രേറിയൻ സോണിയ എന്നിവർ പങ്കെടുത്തു.
വായനദിനവും സ്കൂൾക്ലബ്ബുകളുടെ ഉദ്ഘാടനവും
ഞങ്ങളുടെ സ്കൂളിൽ വായനദിനം വിവിധപരിപാടികളോടെ ആചരിച്ചു.സ്കൂളിലെ കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ശ്രീക്കുട്ടൻ എസ് സ്കൂൾ ലൈബ്രറിക്ക് പുസ്തകം സമ്മാനിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.കുട്ടികൾ വായിച്ച നൂറു പുസ്തക കുറിപ്പുകള് ,വായനദിനപോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചു.എൽപി യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും മൂന്നുപേർ പുസ്തക പരിചയം നടത്തി. വർഷ ബി എ 'സിന്ഡ്രല്ല ' ആദിത്യ എം എ 'ചങ്ങായി വീടുകൾ ' അലീന ബി എസ് 'ആൽക്കെമിസ്റ്റ് ' എന്നീ നോവലുകളാണ് പരിചയപ്പെടുത്തിയത്.എൽ പി വീഭാഗം കുട്ടികളുടെ വായനഗാനം ഉണ്ടായിരുന്നു. ജ്യോതിക, മേഘ ,ഗോപിക രവീന്ദ്രൻ, ഫാസിൽ എസ്, മെഴ്സി മേബിൾ, വൈഷ്ണവി എ വി തുടങ്ങിയവർ വായനദിന സന്ദേശമവതരിപ്പിച്ചു. അമൽ മുരളി, ഫിറോസ് എ എന്നിവരുടെ നേതൃത്വത്തിൽ 'കൈത്താളം തിരുവനന്തപുരം 'എന്ന നാടൻപാട്ടു സംഘത്തിന്റെ പാട്ടരങ്ങിലൂടെ സ്കൂളിലെ വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ഹെഡ്മിസ്ട്രസ് എം ജെ റസീന ,പി റ്റി എ പ്രസിഡന്റ് ബാബു പള്ളം വാർഡ് കൗൺസിലർ സംഗീതരാജേഷ് സ്റ്റാഫ്സെക്രട്ടറി ജി എസ് മംഗളാംബാൾ , പ്രസാദ് എന്നിവർ ആശംസ പറഞ്ഞു. വായനദിനം സ്കൂളിലെ കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ശ്രീക്കുട്ടൻ എസ് സ്കൂൾ ലൈബ്രറിക്ക് പുസ്തകം സമ്മാനിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു]] എൽപി യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും മൂന്നുപേർ പുസ്തക പരിചയം നടത്തി. വർഷ ബി എ 'സിന്ഡ്രല്ല ' ആദിത്യ എം എ 'ചങ്ങായി വീടുകൾ ' അലീന ബി എസ് 'ആൽക്കെമിസ്റ്റ് ' എന്നീ നോവലുകളാണ് പരിചയപ്പെടുത്തിയത്]]
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ചലച്ചിത്രോത്സവം
സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കരിപ്പൂര് ഗവ.ഹൈസ്കൂളിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രോത്സവവും ആസ്വാദന പരിശീലനവും നടക്കുന്നു.ചിൽഡ്രൻ ഓഫ് ഹെവൻ, റെഡ്ബലൂൺ , പഥേർ പാഞ്ചാലി, കളർ ഓഫ് പാരഡൈസ്, ടർട്ടിൽസ് കാൻ ഫ്ലൈ എന്നീ അഞ്ചു സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 'ക്യാമറയും സിനിമയും' എന്ന വിഷയത്തിൽ ക്ലാസെടുത്തുകൊണ്ട് ഡോക്യുമെന്ററി സംവിധായകനായ അരുൺ ജയച്ചന്ദ്രൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സിനിമയുടെ ചരിത്രവും വർത്തമാനങ്ങളും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.പൂർവ്വ വിദ്യാർത്ഥിയും ഷോർട്ട് ഫിലിം സംവിധായകനുമായ ഷിഹാസ് സിനിമാസങ്കേതങ്ങളെ കുറിച്ചു കുട്ടികളോടു പറഞ്ഞു. ഹെഡ്മിസ്ട്രസ് എം ജെ റസീന സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ സംഗീത, അധ്യാപകരായ മംഗളാംമ്പാൾ , പ്രദീപ് ,പുഷ്പരാജ് ,ജാസ്മിൻ, ബിന്ദു ശ്രീനിവാസ് എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ ക്യാമ്പിൽ എഴുത്തുകാരിയും സിനിമാ നിരൂപകയുമായ വി എസ് ബിന്ദു പങ്കെടുക്കും.ചലച്ചിത്രോത്സവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് വിദ്യാർത്ഥികളായിരുന്നു.
എഴുത്തുത്സവം
വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആർട്സ്ക്ലബ്ബിന്റേയും സ്കൂൾ ലൈബ്രറിയുടേയും ആഭിമുഖ്യത്തിൽ കഥ ,കവിത, ഉപന്യാസം,പുസ്തകക്കുറിപ്പ് എന്നിവയിൽ മത്സരം നടന്നു
'റിയാന്റെ കിണറും' പിന്നെ ഞങ്ങളുടെ അമ്പാടിയും
എല്ലാ വർഷങ്ങളിലുമെന്നതു പോലെ ഈ വർഷവും വായനവാരാചരണത്തോടൊപ്പം പുസ്തകപരിചയവും നടന്നു.ഈ വർഷം 'റിയാന്റെ കിണർ 'പരിചയപ്പെടുത്തിയ നാലാം ക്ലാസുകാരനായ അമ്പാടി ഞങ്ങളെ അത്ഭുതപ്പെടുത്തി.ആ പുസ്തകം വായിച്ച് റിയാനെ പോലെ അവനും അമ്മയെ സഹായിച്ച് ചെറിയ തുക സമ്പാദിച്ചു.സഹപാഠികൾക്ക് പഠനോപകരണങ്ങൾ വാങ്ങി.പുസ്തകം പരിചയപ്പെടുത്തിയതോടൊപ്പം അവൻ തന്റെ കൂട്ടുകാർക്കതു നൽകുകയും ചെയ്തു.
