ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 4 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) (/* അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഹ്രസ്വചലച്ചിത്രം" ജനിതകം"പൂജാ ചടങ്ങ...)

ഹ്രസ്വ ചലച്ചിത്രം ജനിതകം ആദ്യ പ്രദർശനം

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച https://www.youtube.com/watch?v=arMs1Bm3QzYജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

https://www.facebook.com/ACVNEWSATTINGAL/videos/241572320098561/UzpfSTEwMDAwMTkyMjM3MTYzNDoyMzkwMjc4MzE3NzEyODkx/?epa=SEARCH_BOX

ഹ്രസ്വ ചലച്ചിത്രം ജനിതകം ആദ്യ പ്രദർശനം
ഹ്രസ്വ ചലച്ചിത്രം ജനിതകം ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ
ഷോർട് ഫിലിം
ഷോർട് ഫിലിം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഹ്രസ്വചലച്ചിത്രം" ജനിതകം"പൂജാ ചടങ്ങ്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി ശ്രീ. സുനിൽ കൊടുവഴന്നൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചലച്ചിത്രമായ "ജനിതക" ത്തിന്റെ പൂജാ ചടങ്ങ് സംഘടിപ്പിച്ചു. സിനിമാ സംവിധായകൻ ശ്രീ. ജി. പ്രജേഷ് സെൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്ന ജനിതകം - For the future... For the nature... സമകാലിക ജീവിത കഥാചിത്രമാണ്. സിനിമയിലെ അണിയറ പ്രവർത്തകരും നടീ നടൻമാരും പങ്കെടുത്തു. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.