സഹായം:ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
05:26, 12 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36037alappuzha (സംവാദം | സംഭാവനകൾ) (updation)

ര‌ൂപീകരണം

2018-2019 വർഷത്തെ 26/7/-2018 2 മണിക്ക് SRJ മോഹൻ കുമാർ സാർ .ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ച‌ു. പി ടി എ പ്രസിഡന്റ് പ്രഭാ വി മറ്റപ്പള്ളി മ‌ുഖ്യ പ്രഭാഷണം നടത്തി. മോഹൻ കുമാർ സാർ രാമാന‌ുജൻ പേപ്പർ പ്രസന്റേഷനെ കുറിച്ച് വിശദീകരിച്ച‌ു. 10 എഫ് ലെ ക‌ുട്ടികൾ ഗണിത നാടകം അവതരിപ്പിച്ച‌ു.

ഗണിത ലാബ്

ഗണിതക്ലബിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഗണിത ലാബിന്റെ ഉദ്ഘാടനവും മോഹൻ കുമാർ സാർ ഡെപ്യൂട്ടി ഹെഡ്‌മാസ്‌റ്റർ ജെ ഹരീഷ്‌കുമാർ സാറിന് ലാബിലേക്ക് ഒര‌ു ഉപകരണം നൽകി നിർവഹിച്ച‌ു

സ്‌ക‌ൂൾതല മൽസരങ്ങൾ

ഓണാത്തിനോട് അന‌ുബദ്ധിച്ച് ഗണിതപ‌ൂക്കള മൽസരം നടത്തി. മൽസരത്തിൽ ഒന്ന‌ും രണ്ട‌ും സ്ഥാനം ലഭിച്ച ക‌ുട്ടികളെ ശാസ്‌ത്രമേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു.. 19/19/18 ൽ ക്വിസ്സ് മൽസരം ന‌ത്തി. 9 ഐ ഡിവിഷനിലെ അഖില ഒന്നാം സ്ഥാനവ‌ും 10 ഡി ഡിവിഷനിലെ സൽമാൻഷാ രണ്ടാം സ്ഥാനവ‌ും നേടി. ഈ ക‌ുട്ടികളെ അന‌ുമോദിച്ച‌ു

സ്‌ക‌ൂൾതല ഗണിതമേള

സ്‌ക‌ൂൾ തല ഗണിത, ശാസ്‌ത്ര, സാമ‌ൂഹ്യ ശാസ്‌ത്ര മേള മാവേലിക്കര ഡി ഇ ഒ സ‌ുബിൻ പോൾ സാർ ഉദ്ഘാടനം ചെയ്ത‌ു. സമീപ പ്രദേശത്തെ സ്‌ക‌ൂളിലെ ക‌ുട്ടികൾക്ക് പ്രദർശനം കാണ‌ുന്നതിന‌ുള്ള അവസരം ഒര‌ുക്കി. വിജയികളായ ക‌ു‌ട്ടികളെ സബ്-ജില്ലാ ഗണിത ശാസ്‌ത്ര മേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു.

സബ്-ജില്ലാ ഗണിതശാസ്‌ത്ര മേള

സ്‌ക‌ൂൾ തല ഗണിത മേളയിൽ വിജയിച്ച ക‌ുട്ടികളെ ഗ്ര‌ൂപ്പ് പ്രോജക്‌ട്, സിംഗിൾ പ്രോജക്‌ട്, മാഗസിൻ, ജിയോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, നമ്പർ ചാർട്ട്, വർക്കിംഗ് മോഡൽ, സ്‌റ്റിൽ മോഡൽ, ക്വിസ്സ് മൽസരം രാമാന‌ുജൻ പേപ്പർ പ്രസന്റേഷൻ എന്നി ഇനങ്ങളിൽ സബ്-ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു. ഗ്ര‌ൂപ്പ് പ്രോജക്‌ട്, മാഗസിൻ, സ്‌റ്റിൽ മോഡൽ എന്നി മൽസര ഇനങ്ങൾക്ക് ഒന്നാം സ്ഥാനവ‌ും എ ഗ്രേഡ‌ും ലഭിച്ച‌ു.

ജില്ലാ ഗണിതശാസ്‌ത്ര മേള

സബ്-ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനവ‌ും എ ഗ്രേഡ‌ും ലഭിച്ച‌ ഗ്ര‌ൂപ്പ് പ്രോജക്‌ട്, മാഗസിൻ, സ്‌റ്റിൽ മോഡൽ എന്നി ഇനങ്ങൾക്ക് ക‌ുട്ടികളെ ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു. സ്‌റ്റിൽ മോഡലിന് എ ഗ്രേഡ‌ും നാലാം സ്ഥാനവ‌ും ലഭിച്ച‌ു




"https://schoolwiki.in/index.php?title=സഹായം:ഗണിത_ക്ലബ്ബ്&oldid=603744" എന്ന താളിൽനിന്ന് ശേഖരിച്ചത്