ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്
ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ് | |
---|---|
വിലാസം | |
പുതുപ്പറമ്പ് മലപ്പുറം ജില്ല | |
സ്ഥാപിതം | 20 - 04 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഹൈസ്കള്‍ /ഹയര്‍സെക്കന്ററി വിഭാഗം കുട്ടികളുടെ എണ്ണം |
അവസാനം തിരുത്തിയത് | |
31-12-2009 | 19077 |
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തില്‍പ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ പുതുപ്പറമ്പ് എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.
ചരിത്രം
1919 ഏപ്രില്‍ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുള്‍ബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എല്‍. പി. സ്കൂള്‍ ആയിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1974 ല്‍ യു. പി. ആയി ഉയര്‍ത്തപ്പെട്ടു. 1980 ല്‍ ഹൈസ്കൂള്‍ ആയും 2004 ല്‍ ഹയര്‍സെക്കന്ററിയായും മാറിയ ഈ സ്ഥാപനം പ്രദേശത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങള്‍
എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂള്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ നിരവധി പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ക്കായി 11 കെട്ടിടങ്ങള്‍ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങള്‍ക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകള്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയന്‍സ് ലാബുകള്‍ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടര്‍ ലാബുകളില്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഗൈഡ്സ്
സേവനപാതയിലെ അര്‍പ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലും തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു. 2008 ജൂണ്‍ 6 -ന് ശ്രീമതി. ശാകംബരിക്കുട്ടി ടീച്ചര്‍ ഗൈഡ് ക്യാപ്റ്റനായി ഗൈഡ് യൂണ്റ്റിന് സ്കൂള്‍ അങ്കണത്തില്‍ തിരിതെളിഞ്ഞു. 245 TIR Guide Group ആയിട്ടാണ് ഈ യൂണിറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിവും അര്‍പ്പണബോധവുമുള്ള 32 പെണ്‍കുട്ടികള്‍ അടങ്ങുന്നതായിരുന്നു ഗൈഡ് യൂണിറ്റ്. 32 കുട്ടികളേയും 8 പേര്‍ അടങ്ങുന്ന 4 പട്രോളുകളായി തിരിച്ചു. പട്രോളുകള്‍ക്ക് ഓരോന്നിനും Rose, Jasmine, Lilly, Sunflower എന്നിങ്ങനെ പേരുകളിട്ടു. കമ്പനി ലീഡറെയും പട്രോള്‍ ലീഡറേയും നിയമിച്ചു. ആരംഭംമുതല്‍ക്കുതന്നെ ഏവരുടേയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുവാന്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ ഗൈഡ് പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി നടന്നുവരുന്ന ഒരു സ്കൂളാണിത്. വര്‍ഷങ്ങളായി ഇവിടെ വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നുവരുന്നു. വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നാടന്‍പാട്ട്, കുട്ടിക്കവിതാലാപനം, കഥാരചന, കവിതാരചന, ഉപന്യാസ മത്സരങ്ങള്‍, മാഗസിന്‍ നിര്‍മ്മാണം, വായനാമത്സരങ്ങള്‍ എന്നിവ നടന്നു വരുന്നു. അതുപോലെ കവികളുടേയും മറ്റു വിശിഷ്ഠരായ വ്യക്തികളുടേയും ദിനാചരണങ്ങള്‍ വിദ്യാരംഗത്തിന്റെ നേതൃത്തില്‍ നടന്നു വരുന്നു. കഴിഞ്ഞ എട്ടോളം വര്‍ഷങ്ങളായി മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. ചന്ദ്രന്‍ മാസ്റ്റര്‍ക്കായിരുന്നു വിദ്യരംഗത്തിന്റെ ചുമതല. 2009-10 വര്‍ഷ കാലയളവില്‍ മലയാളം അദ്ധ്യാപികയായ ശ്രീമതി. സജിത ടീച്ചര്‍ക്കാണ് വിദ്യാരംഗത്തിന്റെ ചുമതല.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
സയന്‍സ് ക്ലബ്ബ്
- {ഗൈഡ്സ്}
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ജു ഈ താള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു...
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1963- 64 | ഏ. മുഹമ്മദ് |
1964 - 65 | ഏ. മുഹമ്മദ് |
1965 - 66 | ഏ. മുഹമ്മദ് |
1966 - 67 | ടി. പി. യൂസഫ് |
1967 - 69 | (വിവരമില്ല) |
1969 - 70 | പി. കെ. മനോജ്‍ (ഇന്‍ചാര്‍ജ്) |
1970 - 71 | (വിവരമില്ല) |
1980 - 81 | ടി. മുഹമ്മദാലി |
1980- 81 | വാസുദേവന്‍. പി. എം (ഇന്‍ചാര്‍ജ്) |
1981 - 82 | രാമന്‍ തമ്പി (ഇന്‍ചാര്‍ജ്) |
1982 - 83 | ഫ്രാന്‍സിസ്. ടി |
1982 - 83 | കെ.കെ.ജോര്‍ജ് |
1983 - 84 | കെ. ജോസഫ് |
1984- 85 | പി. കെ. അബ്ദുള്‍മജീദ് (ഇന്‍ചാര്‍ജ്) |
1984 - 85 | പി. കെ. മുഹമ്മദുകുട്ടി |
1985 - 86 | പി. കെ. മുഹമ്മദുകുട്ടി |
1986-87 | പി. കെ. മുഹമ്മദുകുട്ടി |
1986 - 87 | വില്‍ഫ്രഡ് |
1987- 88 | എസ്. വില്‍ഫ്രഡ് |
1988- 89 | എസ്. വില്‍ഫ്രഡ് |
1988 - 89 | എം. സരസമ്മ |
1989- 90 | കെ. വിജയലക്ഷ്മി |
1991 - 92 | പി.രത്നാബായി |
1992 - 93 | ഏ. ആര്‍. സത്യദേവന്‍ |
1993 - 94 | സൂസന്‍വില്ല്യം |
1994 - 95 | ഷറഫുദ്ദീന്‍ താഹ |
1995 - 96 | ജെയ്നമ്മ ജോര്‍ജ് |
1995 - 96 | ദാക്ഷായണി. കെ |
1996- 97 | ദാക്ഷായണി. കെ |
1997 - 2001 | കെ. പുരുഷോത്തമന്‍ |
2001 - 2006 | എം. ചന്ദ്രിക |
2001 - 06 | സോമശേഖരന്‍ നായര്‍ |
2007 - 08 | വിലാസിനി. സി.പി |
2008 - 2009 | ഖദീജ ചക്കരത്തൊടി (തുടരുന്നു.......) |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
രരര
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.