രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി
ആമുഖം
എറണാകുളം ജില്ലയുടെ തീരപ്രദേശമായ വൈപ്പിന്‍കരയിലെ അതിപുരാതന വിദ്യാലയങ്ങളില്‍ ഒന്നാണു ചെറായി രാമവര്‍മ്മ യുനിയന്‍ ഹൈസ്കൂള്‍.1905ല്‍ കൊച്ചി മഹാരാജാവ് ശ്രീ രാമവര്‍മ്മയാണ് സ്കൂളിനു തറക്കല്ലിട്ടത്.ഇതൊരു പ്രൈവറ്റ് മാനേജ്മെന്റിന്റെ കീഴിലായിരുന്നു.പിന്നീട് ഏറ്റെടുക്കാനാളില്ലാതെ വന്നപ്പോള്‍ സ്കൂളിലെ അദ്ധ്യാപകര്‍ തന്നെ സ്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തു.ഇപ്പോള്‍ അദ്ധ്യാപക മാനേജ്മെന്റിലാണ് സ്കൂളിന്റെ പ്രവര്‍ത്തനം നടക്കുന്നതു.ഒന്നു മുതല്‍ പത്തു വരെ ക്ളാസ്സുകളുണ്ട്.2008 ഡിസംബറിലാണ് സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ നടന്നത്.
വൈപ്പിന്‍ ദ്വീപിലെ പള്ളിപ്പുറം,കുഴുപ്പിള്ളി,എടവനക്കാട് വില്ലേജുകളിലെ കുട്ടികല്‍ക്കു ഇംഗ്ഗ്ല്‍ഷ് വിദ്യാഭ്യാസം നല്‍കാനായി ഈ സ്കൂള്‍ സ്ധാപിചതില്‍ പരേതരായ ശ്രീ എം.എ.ചാക്കോ,ശ്രീ എം.ഐ.വര്‍ക്കി തുടങിയവര്‍ പകൂവഹിചിട്ടുണ്ട്.
വിവിദ സമുദായ പ്രതിനിധികള്‍ സംഭാവന ചെയ്ത സംഖ്യ വിനിയോഗിച്ചാണു സ്കൂള്‍ കെട്ടിടതിന്റെ പണി ആരംഭിച്ചത്.അഴീക്കല്‍ എ.എസ്.വെങ്കിടേശ്വര ഷേണായി