സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

മാനന്തവാടി താലൂക്കിൽ എടവക പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് കല്ലോടി സ്ഥിതി ചെയുന്നത്.നവീനശിലായുഗ കാലം മുതൽ നിരവധി ജനവിഭാഗങ്ങൾ അധിവസിച്ചിരുന്ന പ്രദേശമാണിവിടം.കുറ്റ്യാടി ചുരം വഴി കോഴിക്കോട് പോയിരുന്ന പാതയുടെ സാമീപ്യം കൊണ്ട് പ്രധാന്യമർഹിച്ചിരുന്ന ഇവിടം നിരവധി പടയോട്ടങ്ങൾക്ക് വേദിയായിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരായി പോരാടിയ പഴശ്ശി രാജാവിന്റെ സേനാനായകൻ >wiki എടച്ചന കുങ്കൻ ജന്മദേശമെന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.കല്ലോടിക്ക് സമീപം പാതിരിച്ചാലിൽ ഉള്ള മീത്തല വീടാണ് എsച്ചന കുങ്കന്റ തറവാട് വീട് എന്നാണ് കരുതപ്പെടുന്നത്. കൽവിളക്ക്, കുടുംബ ക്ഷേത്രം തുടങ്ങിയവ അവിടെയുണ്ട്.എടച്ചന കുങ്കന്റ എന്നു കരുതപ്പെടുന്ന വാൾ തറവാട് ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്.എsച്ചന കുങ്കന്റെ കുടുംബത്തിൽപ്പെട്ടത് എന്നു പറയപ്പെടുന്ന പാ ലി യ ണ തറവാട്ടിൽ ആട്ടുകട്ടിലുകൾ, മഞ്ചലിന്റെ ഭാഗം എന്നിവ സൂക്ഷിച്ചിട്ടുണ്ട്. വീടിന്റെ മുകൾതട്ടിൽ തന്നെ നെല്ല് പുഴുങ്ങി ഉണങ്ങാനുള്ള സൗകര്യം ഈ വീടിന്റെ ആകർഷക ഘടകമാണ്.


പള്ളിയറ ക്ഷേത്രം

      എള്ളുമന്ദത്താണ് പള്ളിയറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയം രാജാക്കമാർ ഇവിടം സന്ദർശിക്കുമ്പോൾ അവർക്ക് കുളിച്ചു തൊഴുന്നതിനുള്ള സൗകര്യവും വിശ്രമിക്കുന്നതിനുള്ള കെട്ടിടങ്ങളും  ഇവിടെ ഉണ്ടായിരുന്നു. രാജാവ് പള്ളിയുറങ്ങുന്ന സ്ഥലമാണ് പള്ളിയറ  എന്നറിയപ്പെട്ടത്.എല്ലാ വർഷവും വള്ളിയൂർക്കാവ് ഉത്സവത്തിന് ഇവിടെ നിന്നും വിശ് എഴുന്നെള്ളിക്കുന്ന പതിവുണ്ട്.




പുളിയാറില തൊടുകറി

        ചെറിയ ഉള്ളി, പ‌‌ച്ചമുളക്, ഇ‍ഞ്ചി ഇവ  ചെറുതായി അരി‍‍ഞ്ഞ് എണ്ണയിൽ വഴറ്റുക. ശേഷം പുളിയാറില ചേ൪ത്ത് വഴറ്റി വേവിച്ച് ഉപയോഗിക്കുക.