പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം



ഗ്രാമീണം പഠനവീട്

 2018-19 അക്കാദമിക വർഷത്തിൽ പത്താം ക്ലാസിൽ ഓരോ ഡിവിഷനിൽ നിന്നും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ട പരിശ്രമങ്ങളുടെ ഭാഗമായി ഒരേ പ്രദേശത്തുള്ള കുട്ടികളെ കണ്ടെത്തി അവരിലൊരാളുടെ വീട്ടിൽ ഒത്തുകൂടി പഠന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം ചേർന്നു.പഠന വീടുകളിലെ രക്ഷിതാക്കൾക്കു വേണ്ട നിർദ്ദേശങ്ങളും നൽകാൻ തീരുമാനിച്ചു.








സ്കൂൾ കലണ്ടർ

2018-19 അക്കാദമിക വർഷത്തിൽ സ്കൂളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു  സ്കൂൾ കലണ്ടർ തയ്യാറാക്കി. കലണ്ടറിന്റെ പ്രകാശനം സ്കൂൾ അസംബ്ലിയിൽ വച്ച് ബഹുമാനപ്പെട്ട HM, ശ്രീമതി അരുണടീച്ചർ നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും കലണ്ടർ വിതരണം ചെയ്തു.
കലണ്ടർ 18-19



ക്ലബ്ബുകൾ

വിദ്യാരംഗം കലാ സാഹിത്യവേദി

 കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.  സ്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വ്യത്യസ്തവും പുതുമയുള്ളതുമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഈ വർഷവും വായനാവാരം,പി.എൻ പണിക്കർ അനുസ്മരണം, ബഷീർ അനുസ്മരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടന്നു. 'ശ്രദ്ധ' പ്രവർത്തനങ്ങളുടെ ഭാഗമായി വളളി വേണോ പുളളി എന്ന പേരിൽ ഒരു ക്യാമ്പ് എട്ടാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി നടത്തി.
മൊബൈൽ ലൈബ്രറി


സംസ്കൃതം ക്ലബ്ബ്


 ജൂൺ മാസത്തിൽ ക്ലബ്ബ് രൂപീകരണം. രാമായണ മാസത്തോടനുബന്ധിച്ച് രാമായണ പ്രശ്നോത്തരി നടത്തി. കുട്ടികളുടെ ഗാനാലാപനം നടത്തുകയുണ്ടായി. അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുക്കൻമാരെ ആദരിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഉണ്ടാക്കി. സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു.    


അറബിക് ക്ലബ്ബ്

  2018-19 വർഷത്തെ അറബിക് ക്ലബ് പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു. ഖുറാൻ പാരായണം, അലിഫ് ക്വിസ് എന്നിവ നടത്തി.പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ മൈലാഞ്ചി മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.


ഇംഗ്ലീഷ് ക്ലബ്(ഹാംലെറ്റ്)


  ഇംഗ്ലീഷ് ക്ലബ്ബായ ഹാംലെറ്റ് ജൂൺ ആദ്യ വാരത്തിൽ തന്നെ രൂപീകരിക്കുകയും ഉദ്ഘാടനം  വിപുലമായി  നടത്തുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാനൈപുണ്യം വളർത്തുന്നതിനായി ELAP എന്നൊരു പദ്ധതി വളരെ വിജയകരമായി നടന്നു വരുന്നു.


പ്രമാണം:20012-H2.jpg






രാഷ്ട്ര ഭാഷ ക്ലബ്

  ഹിന്ദി ഭാഷയുടെ ഉപയോഗം കുട്ടികളിലേക്ക് എത്തിക്കുവാൻ സഹായകമാകുന്ന വിപുലമായ പ്രവർത്തനങ്ങളാണ് രാഷ്ട്രഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്.ഈ വർഷവും പ്രേംചന്ദ് ദിനം വിപുലമായി ആഘോഷിച്ചു.




പ്രമാണം:20012 E1.jpg






ഉറ‌ുദ‌ു ക്ലബ്

  ഉറുദു ഭാഷാ പഠനം സുഗമമാക്കുന്നതിനായി ഒരു Language Lab തന്നെ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉമ്പായി അനുസ്മരണം നടന്നു.


ഉമ്പായി അനുസ്മരണം



സയൻസ് ക്ലബ്

   കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്രമേള നടത്തി വരുന്നു.2017-18അദ്ധ്യയനവർഷത്തിൽ ശാസ്ത്ര മേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്ര നാടകം,പ്രവർത്തനമാതൃക,നിശ്ചലമാതൃക, തുടങ്ങിയ വിഭാഗങ്ങളിൽ മത്സരിച്ചു.
   
   2018-2019വർഷത്തെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂണിൽതന്നെ ആരംഭിച്ചു.ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.
   
    ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും ആഗസ്റ്റ് 8ന് യുദ്ധവിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശം പകരുന്നതിന് സമാധാനത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് വിവിധ സേനകളിലെ കുട്ടികൾ പങ്കാളികളായി.


യുദ്ധ വിരുദ്ധ സന്ദേശം

സോഷ്യൽ സയൻസ് ക്ലബ്

  2018-19 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ മാസത്തിൽ തന്നെ രൂപീകരിച്ചു. ഉദ്ഘാടനം വിപുലമായി തന്നെ നടന്നു. തുടർന്ന് സ്കൂൾ തല വാർത്താ വായനമത്സരം നടത്തി.സബ് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിജയി നന്ദന. പി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഗണിത ക്ലബ്

  മുൻ വർഷങ്ങളിൽ പട്ടാമ്പി ഉപജില്ലയിലെ ഏറ്റവും നല്ല ഗണിത ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ടു. 2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം ജൂലൈ ആദ്യവാരം നടത്തി. ബഹുമാനപ്പെട്ട റിട്ട.ഡി.ഇ.ഒ. ശ്രീ.വേണു മാസ്റ്റർ (ശ്രീ.വേണു പുഞ്ചപ്പാടം) ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.108 കുട്ടികൾ ക്ലബ്ലിലെ അംഗങ്ങളായി.ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തി. വിജയികളെ അനുമോദിച്ചു. ഉപജില്ലാതല ഗണിത മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്ത് വിജയം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.

ഐ ടി ക്ലബ്

 2018-19 വർഷത്തെ ഐ ടി ക്ലബ്ബ് ജൂൺ ആദ്യവാരം തന്നെ രൂപീകരിച്ചു.8,9,10 ക്ലാസുകളിൽ നിന്നും 2 കുട്ടികൾ വീതം 108 കുട്ടികൾ അംഗങ്ങളാണ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ  മലയാളം ടൈപ്പിംഗ്, Multimedia Presentation, വെബ് പേജ് ഡിസൈനിംഗ്, ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയവയിൽ മികച്ച പരിശീലനം നൽകി വരുന്നു.


ഡിജിറ്റൽ പെയിന്റിംഗ്


സ്പോർട്സ് ക്ലബ്


 സ്കൂളിന്റെ പി.ടി.മാസ്റ്റർ ശ്രീ കെ.വി.ഹംസ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിലും പുറത്തുമായി വ്യത്യസ്ത കായിക പരിശീലനങ്ങൾ തുടർന്നു വരുന്നു. ക്രിക്കറ്റ്, ഫുട്ബോൾ, വോളി ബോൾ, ചെസ് തുടങ്ങിയ ഇnങ്ങളിലും തെരഞ്ഞെടുത്ത കായിക താരങ്ങൾക്ക് മികച്ച രീതിയിൽ പരിശീലനം നല്കി വരുന്നു .


ചിത്രകല ക്ലബ്

    സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്ഥാപനത്തിലെ ചിത്രകലാധ്യാപകൻ വി.ആർ.കൃഷ്ണൻ മാസ്റ്റർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ചിത്രരചനയിൽ താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. മറ്റു പ്രവർത്തനങ്ങൾ 1. ചിത്രപ്രദർശനം 2. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി. 

പ്രവൃത്തി പരിചയ ക്ലബ്


 2018-19 വർഷത്തെ പ്രവൃത്തി പരിചയ ക്ലബ്ബ് രൂപീകരിച്ചു. കുട്ടികൾക്കായി വിവിധ പരിശീലനങ്ങൾ ചെയ്തു വരുന്നു. മുള, നാര്, പനയോല, തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കൗതുകകരമായ വസ്തുക്കൾ നിർമ്മിക്കാൻ ഉള്ള പരിശീലനം നടത്തി വരുന്നു.
കുട്ട നിർമ്മാണം


കാർഷിക ക്ലബ്

 സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനം വളരെ അഭിനന്ദനാർഹമാണ്. പച്ചക്കറികൾ, നെല്ല് തുടങ്ങിയവയുടെ ഉല്പാദനം ക്ലബ്ബ് അംഗങ്ങളുടെ എടുത്തുപറയേണ്ട പ്രവർത്തനമാണ്. കുട്ടികൾ കൃഷി ചെയ്തുണ്ടാക്കുന്ന ചീര, പയർ, ക്വാളിഫ്ളവർ തുടങ്ങിയവ സ്കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട്.
വിളവെടുപ്പ്


പരിസ്ഥിതി ക്ലബ്

     പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം, ശുചിത്വ ബോധവത്കരണം, വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
പരിസ്ഥിതി പ്രവർത്തനം




സ്നേഹത്തൂവാല


    സ്കൂളിലെറെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സാന്ത്വനം പദ്ധതിയാണ് സ്നേഹത്തൂവാല. ഈ പദ്ധതിയിലൂടെ സമീപ പ്രദേശത്തുള്ള നിർദ്ധനരായ രോഗികൾക്ക് മരുന്നും മറ്റ് സഹായങ്ങളും ചെയ്തു വരുന്നു.


സ്നേഹത്തൂവാല



ഭിന്നശേഷിക്കാർ

  എല്ലാ ക്ലാസുകളിലെയും ഭിന്നശേഷിക്കാരായ കുട്ടികളെ നേരത്തെ തന്നെ കണ്ടെത്തുന്നു. അവർക്കു വേണ്ട സൗകര്യങ്ങളും പഠന പ്രവർത്തനങ്ങൾക്കാവശ്യമായ സഹായവും നൽകുന്നതിനായി ഒരു Full time റിസോഴ്സ് അധ്യാപകനും ഉണ്ട്.


ബോധവത്കരണ ക്ലാസ്