സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ബംഗ്ലാവിൽ കുട്ടൻ മേനോന്റെയും പത്നി ശിന്നമ്മ എന്നവരുടെ പാവന സ്‌മരണക്കായി പണിത കെട്ടിടത്തിൽ പതിനായിരത്തിൽ പരം പുസ്‌തകങ്ങളുള്ള ഗ്രന്ഥശാല പ്രവർത്തിക്കുന്നു. കെട്ടിടത്തിനാവശ്യമായ ത‍ുക സംഭാവന ചെയ്‍തത് ബംഗ്ലാവിൽ കുടുംബമാണ്. 75 ഓളം പേർക്ക് ഒരുമിച്ചിരുന്നു വായിക്കാവുന്ന വിശാലമായ റീഡിംഗ് റൂമോട് കൂടിയാണ് ഈ ഗ്രന്ഥാലയം. 2011 ൽ പ്രശസ്‌ത സാഹിത്യകാരനും പ്രഭാഷകനുമായ കെ പി എസ് പച്ചനെടം ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം നിർവഹി്ച്ചു. 400 ഓളം വിദ്യാർത്ഥികളുള്ള റീഡേഴ്‌സ് ഫോറവും പ്രവർത്തിക്കുന്നു. 500 ഓളം റഫറൻസ് ഗ്രന്ഥങ്ങളുള്ള ഗ്രന്ഥാലയത്തിൽ ശാസ്ത്രമാസികകളും മറ്റു ആനുകാലികങ്ങളും പത്രങ്ങളും കുട്ടികളും നാട്ടുകാരും ഉപയോഗപ്പെടുത്ത‌ുന്നു. ഇ വായന പ്രോത്സാഹിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും ഇ-ലൈബ്രററി പ്രവർത്തിക്കുന്നു. പിടിഎ യുടെ സഹകരണത്തോടെ സ്ഥിരം ലൈബ്രേറിയന്റെ സേവനം ഉപയോഗപ്പെടുത്തുന്നു.