ജി.എച്ച്.എസ്.എസ് പൊന്മുണ്ടം
വിദ്യാലയം ദീപസ്തംബമാണ്. തലമുറകള്‍ക്ക് അത് വെളിച്ചമേകുന്നു. ജി.എച്ച്. എസ് പൊന്മുണ്ടം ഒരു ഗ്രാമത്തിന്റെ കലാശാല. സമ്പന്നവും മതനിരപേക്ഷവുമായ ഒരു സംസ്കാരത്തിന്റെ പണിപ്പുര.... തിരൂര്‍ - മലപ്പുറം റോഡില്‍ തിരൂരില്‍ നിന്ന് 7 കി.മീ അകലെ പൊന്മുണ്ടം എന്ന സുന്ദര ഗ്രാമത്തില്‍ ഒരു നൂറ്റാണ്ടിലധികം വര്‍ഷം പഴക്കമുള്ള വിദ്യാലയം.
ജി.എച്ച്.എസ്.എസ് പൊന്മുണ്ടം | |
---|---|
വിലാസം | |
പൊന്മുണ്ടം താനൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | താനൂര്‍ |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-12-2009 | 19119 |
ചരിത്രം
ഓര്‍മ്മക്കുറിപ്പുകള്‍
1880 ല്‍ മദ്രാസ് ഗവണ്മെന്റ് പൊന്മുണ്ടം പ്രദേശത്തിന് ഒരു ഖാസിയെ നിയമിച്ചു. മദ്രാസ് സംസ്ഥാനത്ത് മലബാര്‍ ഡിസ്ട്രിക്ടില്‍ പൊന്നാനി താലൂക്കില്‍ ആയിരുന്നു അന്ന് പൊന്മുണ്ടം അംശം ദേശം. ഈ ഖാസി നിയമനത്തിലുണ്ടായ തര്‍ക്കത്തില്‍ തിരൂര്‍ മുന്‍സിഫ് കോടതി ഇടപ്പെട്ടതായി രേഖയുണ്ട്. പ്രദേശത്തുകാരുടെ മത പഠനത്തിനായി ഈ ഖാസി മമ്പുറത്ത് നിന്നും ഒരു മൊല്ലയെ കൊണ്ടുവന്നു. മൊയ്തീന് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ദീര്‍ഘ കാലം പൊന്മുണ്ടം സ്കൂളില്‍ അധ്യാപകനും വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയുമായിരുന്ന കുണ്ടില്‍ കുഞ്ഞനു മാസ്റ്ററുടെ പിതാവ് കുഞ്ഞുട്ടി മൊല്ലയുടെ പിതാവാണ് ഈ മൊയ്തീന് മൊല്ല. ഇദ്ദേഹം പൊന്മുണ്ടത്ത് പള്ളിയും പള്ളിക്കൂടവും തുടങ്ങി. ഈ പള്ളിക്കൂടമാണ് പിന്നീട് 2006 വരെ ജി.എം.യു.പി സ്കൂളായും നാട്ടുകാരുടെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 2006 മുതല്‍ ഹൈസ്കൂളായും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് ഈ സ്ക്കൂളിന് 130 വര്‍ഷത്തെ പഴക്കമുണ്ട്. അന്ന് സ്കൂള്‍ സ്ഥിതി ചെയ്തിരുന്നത് നെല്ലിച്ചോട്ടില്‍ ആയിരുന്നു. മുണ്ടേക്കാടിനും നെരാലക്കും ഇടക്കാണ് ഈ സ്ഥലം. ഒരു പീടിക അടുത്ത കാലത്ത് വരെ അവിടെ ഉണ്ടായിരുന്നു. പഴയ സ്ക്കൂളിന്റേതായിരുന്നു എന്ന് കരുതപ്പെടുന്ന പടവുകളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. ഇന്ന് സ്ക്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലവും തൊട്ടടുത്ത പള്ളി സ്ഥലവും മേനാട്ടില്‍ കായല്‍ മഠത്തില്‍ അബ്ദുള്ളക്കുട്ടി ഹാജി നല്‍കിയതാണ്. മത പാഠശാലയായിട്ടായിരുന്നു സ്ക്കൂളിന്റെ തുടക്കം. ബ്രിട്ടീഷുകാരിത് സ്ക്കൂളാക്കി മാറ്റി. ഇതൊരു നിര്‍ബന്ധിത സ്ക്കൂളായിരുന്നു. സ്കൂള്‍ പ്രായമായ കുട്ടികള്‍ നിര്‍ബന്ധമായും സകൂളില്‍ വരണം. ഇല്ലങ്കില്‍ കോടതി പിഴ ചുമത്തും. ഇതായിരുന്നു സ്കൂളിലെ നിയമം. ബ്രിട്ടീഷ് സ്കൂള്‍ എന്നായിരുന്നു അന്നത്തെ പേര്. മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. അഞ്ചാം തരം വരെ സ്ലേറ്റും ഒരു പുസ്തകവും മാത്രമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക്. സൂപ്രണ്ട് വന്നാണ് പരീക്ഷ നടത്തുക. ഓടായപ്പുറം ചേക്കുട്ടി മാസ്റ്ററുടെ കോമള പാഠാവലി എന്ന പുസ്തകവും, കാരുണ്യ പുണ്യനേ ..... എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനയും ഇന്നും പ്രായം ചെന്നവരുടെ ഓര്‍മ്മയില്‍ മായാതെ നില്ക്കുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടന് പ്രകീര്‍ത്തിച്ച് ഗാനങ്ങള്‍ പാഠാറുണ്ടായിരുന്നു. 1956 ലാണ് ഈ സ്കൂള്‍ യു.പി ആയി ഉയര്‍ത്തിയത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
താനൂര്‍ ഉപജില്ലയില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തി പരിചയമേളയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിലെ അച്ചടക്കത്തില്‍ ക്ലാസ് പോലീസ് സംവിധാനം വളരെ ഉപകാരപ്രദമാകുന്നു.
മാനേജ്മെന്റ്
- പി.ടി.എ പ്രസിഡന്റ്. സിദ്ദീക് പുല്ലാട്ട്
- വൈ. പ്രസിഡന്റ്. അബ്ദുല്‍ ജലീല്‍ കുറിയോടത്ത്
- പ്രവര്‍ത്തക സമിതി അംഗങ്ങള്‍
സക്കീര്‍. എം.കെ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- അസൈനാര്‍ മാസ്റ്റര്‍ 1964 - 1984
- ഒ.കെ.എസ് മേനോന് 1985 - 1998
- കെ. ചോയി മാസ്റ്റര്‍ 1998 - 2003
- ദിലീപ് വര്‍മ്മ രാജ 2006 - 2009
- 2009 മുതല്‍ അനില്‍ കുമാര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. പി.പി മുഹമ്മദ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ രജിസ്ട്രാര്‍)
- അബ്ദുസ്സമദ് സമദാനിയുടെ പിതാവ് അബ്ദുല്‍ ഹമീദ് മൗലവി.
- പ്രസിദ്ധ പണ്ഡിതന് കെ.പി മുഹമ്മദ് ബിന്‍ അഹമ്മദ്
- പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ബി. എം കുട്ടി സാഹിബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, GHS PONMUNDAM </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.