സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്ബ്

പരമ്പരാഗതമായി സ്പോർട്സ് രംഗത്ത് എന്നും മുന്നിൽ നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. സ്കൂളിനു മുന്നിലെ വിശാലമായ മൈതാനം കുട്ടികൾക്കും പ്രദേശവാസികൾക്കും കായികമായ കഴിവുകൾ വളർത്തുന്നതിന് സഹായകരമാണ്. എല്ലാ വർഷവും ഉപജില്ല-ജില്ലാ തലങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവു പുലർത്തിവരുന്നു. ശ്രീ. പി.ജെ. ജോർജ്, ശ്രീമതി ജിജാ മാത്തപ്പൻ എന്നിവർ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.

കുട്ടികൾക്കുള്ള സൗകര്യങ്ങൾ

  • ഫുട്ബോൾ
  • ബാസ്കറ്റ് ബോൾ
  • നെറ്റ് ബോൾ
  • ഖൊ ഖൊ
  • ബാഡ്മിന്റൺ
  • ടെന്നിക്കൊയ്റ്റ്
  • ക്രിക്കറ്റ്
  • റോളർ സ്ക്കേറ്റിംഗ്
  • സ്വിമ്മിംഗ്
  • കരാട്ടേ

അത് ലറ്റിക്സ് ഇനങ്ങൾ

  • 100 മീറ്റർ ഓട്ടം
  • 200 മീറ്റർ ഓട്ടം
  • 600 മീറ്റർ ഓട്ടം
  • 800 മീറ്റർ ഓട്ടം
  • ലോങ് ജംപ്
  • ഹൈ ജംപ്
  • ഹർഡിൽസ്

നീന്തൽ പരിശീലനം ഈ സ്കൂളിലെ കുട്ടികൾ പാലാ തോപ്പൻസ് സ്വിമ്മിംഗ് അക്കാഡമിയിൽ ചേർന്ന് നീന്തൽ പരിശീലനം നേടുകയുണ്ടായി. 300 ൽ അധികം കുട്ടികൾ നീന്തൽ പരിശീലിക്കുകയുണ്ടായി. ഈ സ്കൂളിലെ കുട്ടികൾക്ക് സൈക്കിൾ പരിശീലനവും നൽകുന്നുണ്ട്. പുതിയതായി കുട്ടികൾക്ക് കരാട്ടെ, എയ്റോബിക് ഡാൻസ്, യോഗാ എന്നിവയിലും പരിശീലനം ആരംഭിച്ചു കഴി‍ഞ്ഞു. സംസ്ഥാന നീന്തൽ ചാമ്പ്യൻ കൂടിയായ ശ്രീ. ജോബി വർഗ്ഗീസ് നീന്തൽ പരിശീലനം നൽകാൻ ഉത്സാഹിക്കുന്നു. ഹെഡ് മാസ്റ്റർ ശ്രീ. ജോർജുകുട്ടി ജേക്കബ് ഒരു സ്പോർട്സ് താരം ആയിരുന്നതിനാൽ കുട്ടികൾക്ക് പരിശീലനം നൽകാൻ എല്ലാ പിന്തുണയും നൽകുന്നു.

അഭിജിത്ത് എ. എം.

21.7.18 ശനിയാഴ്ച പാലായിൽ വെച്ചു നടന്ന കോട്ടയം ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ വിവിധ സമ്മാനങ്ങൾ നേടിയ അഭിജിത്ത് (ക്ലാസ്സ് - 8 )