ജി.എച്.എസ്.എസ് ചാത്തനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ് ക്ലബ്ബ്
2018-19 അദ്ധ്യയന വർഷത്തിൽ ജൂൺ 6-ാം തീയതി സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു. ക്ലബ്ബിന്റെ കൺവീനർ ആയി അനിൽ മാസ്റ്ററെ തെരഞ്ഞെടുത്തു. വിദ്യാർത്ഥി കൺവീനർ ഇർഫാനയെയും ജോയിന്റ് കൺവീനറായി ഹിബയെയും തെരഞ്ഞെടുത്തു.ജൂൺ 20ന് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രധാന അദ്ധ്യാപിക നിർവ്വഹിച്ചു. ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യ, സ്വാതന്ത്ര്യ ദിന ക്വിസ് എന്നിവ നടത്തി. ആഗസ്റ്റ് 3 ന് പത്രവായനാ മത്സരം നടത്തി.ഉണ്ണിമായ, ആൻമരിയ എന്നിവരെ തിരഞ്ഞെടുത്തു. ആഗസ്റ്റ് 6-ാം തീയതി ക്വിസ് മത്സരം, ചുമർ പത്രിക മത്സരം, സ്വാതന്ത്ര്യത്തിന്റെ മരം എന്നീ മത്സരങ്ങൾ നടത്തി.ആഗസ്റ്റ് 6 ന് ഉച്ചയ്ക്കുശേഷം ഇന്ത്യൻ പട്ടാളത്തിൽ നിന്ന് വിരമിച്ച ശങ്കരനാരായണൻ റിട്ടയേർഡ് സുബൈദാർ അഭിമുഖം നടത്തി