ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ കണിച്ചുകുളങ്ങര ക്ഷേത്രത്തിനു വടക്കുമാറി രണ്ടാം വാർഡിൽ പെരുന്നേർമംഗലം ഗവൺമെൻറ് എൽ. പി .സ്കുൾ സ്ഥിതിചെയ്യുന്നു...എൽ. കെ. ജി. മുതൽ നാലാം ക്ലാസുവരെയുള്ള 158 കുട്ടികൾ ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നു. കൂടാതെ 13 ജീവനക്കാരും ഇപ്പോൾ ഇവിടെയുണ്ട്............................
ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം | |
---|---|
വിലാസം | |
ചേർത്തല കണിച്ചുകുളങ്ങരപി.ഒ, , 688582 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04782864414 |
ഇമെയിൽ | 34204ചേർത്തല@ജിമെയിൽ.കോം |
കോഡുകൾ | |
സ്കൂൾ കോഡ് | 34204 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി കല്പന ദേവി ആർ |
അവസാനം തിരുത്തിയത് | |
06-09-2018 | G L P S Perunnermangalam |
ചരിത്രം
1920 ൽ ആണ് സ്കൂൾ ആരംഭിച്ചത്. മൂന്നാം ക്ലാസുവരെയുള്ള പഠനം ആരംഭിക്കുമ്പോൾ ഇത് മാനേജ്മെൻറ് സ്കൂൾ ആയിരുന്നു. വേലിക്കകത്ത് അയ്യരുതമ്പി ആയിരുന്നു ആദ്യത്തെ മാനേജർ. 15 സെൻറ് സ്ഥലത്ത് പലക തറച്ച ഭിത്തിയും ഓലമേഞ്ഞ മേൽക്കുരയോടും കുടിയ ആദ്യ വിദ്യാലയത്തിൽ മൂന്ന് അധ്യാപകരാണ് ഉണ്ടായിരുന്നത്. പിന്നീട് 35 സെൻറ് സ്ഥലം ഉടമയായ മാണി കല്യാണിയിൽ നിന്നും ഗവൺമെൻറ് ഏറ്റെടുത്തു. ആദ്യകാലത്ത് അഞ്ചാം ക്ലാസുവരെയും പിന്നീട് ഗവൺമെൻറ് ഏറ്റെടുത്തപ്പോൾ നാലാം ക്ലാസുവരെയായി ചുരുങ്ങുകയും ചെയ്തു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ശങ്കരപ്പണിക്കർ ആയിരുന്നു. തുടർന്ന് 15 ഓളം പ്രഥമാധ്യാപകർ ഈ സ്കൂളിൽ ജോലി ചെയ്തിട്ടുണ്ട്. കണിച്ചുകുളങ്ങരയിലെ മികച്ച സ്കൂളിൽ ഒന്നാണിത്.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടി സ്ഥ്തിചെയ്യുന്ന ഈ സികൂളിന് എസ്. എൻ. ഡി. പി. ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പളി നടേശൻ ഒരു അസംബ്ലിഹാൾ സംഭാവനയായി നൽകിയിട്ടുണ്ട്. ഒരു അടുക്കള, കമ്പ്യൂട്ടർ മുറി, ലൈബ്രറി മുറി എന്നിവ സ്കൂളിൻറെ ഭൗതികസാഹചര്യങ്ങളിൽപ്പെടുന്നു. ഫാൻ, ലൈറ്റ്, സീലിങ്, ടൈൽസ് എന്നിവയോടുകൂടിയ ക്ലാസ് മുറികളും ജലസംഭരണിയും കുടിവെള്ള സൗകര്യവും ശൗചാലയങ്ങളും ഉണ്ട്. ആവശ്യത്തിന് കസേര, ബഞ്ച്, ഡസ്ക്ക്, അലമാര, മേശ, ബോർഡുകൾ ഭക്ഷണം നൽകുന്നതിനുള്ള പാത്രങ്ങളും ഗ്ലാസുകളും ഗ്യാസ് കണക്ഷനും ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ
- [[{{}}ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
നല്ല രീതിയിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നു.
[[{{}}ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/ സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്.]]
- [[{{}}ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/ ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്.]]
- [[{{}}ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/ ഗണിതക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
- [[{{}}ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/ കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്.]]
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ ചെല്ലപ്പൻ
- ശ്രീ പൊന്നപ്പൻ
- ശ്രീമതി ശോഭന
- ശ്രീമതി ഗിരിജ
- ശ്രീമതി പ്രസന്നകുമാരി
- ശ്രീ തങ്കച്ചൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചാരങ്കാട്ട് ശ്രീ വേലു
- ശ്രീ സി. വി കുഞ്ഞിക്കുട്ടൻ
- എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ
- എസ്. എസ്. എ യുടെ ഡു. പി. ഒ ആയിരുന്ന ശ്രീ സുരേഷ്കുമാർ
- തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഡീഷണൽ മുനിസിഫ് ശ്രീമതി വി. ബി സുജയമ്മ
- ചള്ളിയിൽ ശ്രീ സ്വാമിനാഥൻ