എ.എൽ.പി.എസ്. വടക്കുമുറി/2017-18 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പുതിയ കുട്ടികളെ സ്വീകരിക്കുന്നതിനായി നടത്തിയ പ്രവേശനോത്സവ പരിപാടി ഗംഭീരമായി നടത്തുന്നതിന് സാധിച്ചു. ക്ലബ്ബ് അംഗങ്ങൾ നടത്തിയ സ്കൂൾ അലങ്കാരം ഏറെ ആകർഷണീയമായിരുന്നു. ക്ലബ്ബ് അംഗങ്ങൾ,PTA, MTA, OSA എന്നിവരുടെ പങ്കാളിത്തം ഏറെ സന്തോഷം നൽകി.പ്രവേശനോത്സവ പരിപാടിയിൽ രണ്ട് വാർഡ് മെമ്പർമാരും പങ്കെടുത്തു.മധുരപലഹാര വിതരണവും കലാപരിപാടിയും ഏറെ പ്രശംസനീയമായിരുന്നു.പുതിയ കുട്ടികൾക്കായി സ്ലേറ്റ്, ബോക്സ്, പെൻസിൽ കളർ എന്നിവയടങ്ങിയ കിറ്റ് സമ്മാനമായി നൽകി
ജൂൺ അഞ്ച് പരിസ്ഥിതി ദിനം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജൂൺ 5 ന് ഒരു CPTA ചേർന്നു.96 % രക്ഷിതാക്കളും പങ്കെടുത്ത ഒരു വലിയ സദസ്സ് തന്നെ ജൂൺ 5 ലെ CPTA യിൽ കാണാൻ സാധിച്ചു. പരിസ്ഥിതിയെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും സ്കൂളിൽ ജൈവോദ്യാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അസീസ് മാസ്റ്റർ വളരെ നല്ല രീതിയിൽ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു കൊടുത്തു. കളപ്പാറ വാർഡ് മെമ്പർ പരിപാടി ഉദ്ഘാടനം ചെയ്തു. അവർ തന്നെ PTAഅംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ജൈവോദ്യാന നിർമാണത്തിന് തുടക്കം കുറിച്ചു.ഒരു ഔഷധസസ്യം നട്ടായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്.ജൂൺ 5 ന് തന്നെ എല്ലാ കുട്ടികൾക്കും തൈകൾ വിതരണം ചെയ്തു. ആര്യവേപ്പ് ,സീതപ്പഴം എന്നീ തൈകളായിരുന്നു കൂടുതലും. പരിസ്ഥിതി ദിന ക്വിസിന് പുറമെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എഴുതിയ ഏതാനും ചാർട്ടുകളും പ്രദർശിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം
രാവിലെ 9.30ന് ദേശീയ പതാക ഉയർത്തുകയും ക്ലാസിലെ മികച്ച പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും, വിവിധ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോകളും വിവരങ്ങളും ഉൾപ്പെടുത്തി വമ്പൻ കൊളാഷ് നിർമാണവും നടന്നു. മധുരവിതരണത്തിന് ശേഷം ആഘോഷം അവസാനിപ്പിച്ചു.