എസ് എസ് ഒ എച്ച് എസ്, ലക്കിടി

Schoolwiki സംരംഭത്തിൽ നിന്ന്
01:07, 18 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ssohslakkidi (സംവാദം | സംഭാവനകൾ)

{prettyurl|S.S.O.H.S.LAKKIDI}}

എസ് എസ് ഒ എച്ച് എസ്, ലക്കിടി
വിലാസം
ലക്കീടീ

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-2009Ssohslakkidi




ലക്കിടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1916 ജൂണ്‍ 1ന് ശ്രീ പി.എം.ശങ്കരന നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന‍് വേണ്ടി മഹാപണ്ഡിതനായിരുന്ന പഴേടത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട് കിള്ളികുറുശ്ശിമംഗലത്ത്(ഇന്നത്തെ ലക്കിടി പേരൂര്‍ പഞ്ചായത്ത്)1916ല്‍ സ്ഥാപിച്ച “ബാലകോല്ലാസിനി” സംസ്കൃത പാഠശാലയാണ‍് പിന്നീട് ശ്രീ ശങ്കരാ ഓറിയന്റ് ല്‍ ഹൈസ്കൂള്‍ ആയിമാറിയത്.കിള്ളികുറുശ്ശിമംഗലത്ത് പടിഞ്ഞാറെ കോച്ചാമ്പിള്ളിമഠത്തില്‍ താമസിച്ചിരുന്ന നാട്യാചാര്യ ന്‍ മാണി പരമേശ്വരചാക്യാര്‍ തന്റെ ഭാഗിനേയനും ശിഷ്യ നുമായ മാണി മാധവചാക്യാരുടെ ഉപരിപഠനാര്‍ത്ഥം ശങ്കരന്‍ നമ്പൂതിരിപ്പാടിനെ സമീപിച്ചു.അദ്ദേഹം മാണിമാധവചാക്യാരെ സ്വന്തം ഭവനത്തില്‍ വെച്ച് പഠിപ്പിക്കുവാന്‍ തുടങ്ങി.പിന്നീട് കോപ്പാട്ട് അച്ചുതപൊതുവാള്‍, കലക്കത്ത് രാമന്‍ നമ്പ്യാര്‍, കലക്കത്ത് ദാമോദരന്‍ നമ്പ്യാര്‍.മേലേടത്ത് ദാമോദരന്‍ നമ്പ്യാര്‍,കിഴിയപ്പാട്ട് ശങ്കരന്‍ നായര്‍ തുടങ്ങിയ പലരും വിദ്യാര്‍ത്ഥികളായി പഠനം ആരംഭിച്ചു.കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ശിഷ്യ ന്മാരുടെ ബാഹുല്യവും സംസ്കൃത പഠനത്തിന‍് ഒരു പാഠശാല തുടങ്ങണം എന്ന ഉല്‍ക്കടമായ ആഗ്രഹവും ശങ്കരന്‍ നമ്പൂതിരിപ്പാടിന‍് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന‍് പ്രേരകമായി.ആദ്യ കാല ശിഷ്യ ന്മാരായ മാണിമാധവ ചാക്യാര്‍,കിഴിയപ്പാട്ട് ശങ്കരന്‍ നായര്‍,തുടങ്ങിയവരുടെയും,മക്കളായ പി.എം.എസ്.നമ്പൂതിരിപ്പാട് ,വാസുദേവന്‍ നമ്പൂതിരിപ്പാട് എന്നിവരുടെയും,കുടുംബാംഗങ്ങളുടെയും,മറ്റും സഹായത്തോടെയാണ‍് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1957ല്‍ ഈ പാഠശാല ശ്രീശ്ങ്കരാ ഓറിയന്റല്‍ ഹൈസ്കൂള്‍ എന്നപേരില്‍ ഒരു എയിഡഡ് ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തി

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂള്‍ ബസ്സ്,ലൈബ്രറി,റീഡിങ്ങ് റൂം,സ്മാര്‍ട്ട് ക്ലാസ്സ് റൂം,ലബോറട്ട്രറി എന്നീ സൌകര്യങ്ങളുമുണ്ട്.

ഹൈസ്കൂള്‍ വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • തീയ്യറ്റര്‍ ക്ലബ്.
  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്ഥാപകനായ ശങ്കരന്‍ നമ്പൂതിരിപ്പാടില്‍ നിന്ന് അദ്ദേഹത്തിന്റെ പുത്രന്‍ പി.എം.വാസുദേവന്‍ നമ്പൂതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുത്തു.വാര്‍ദ്ധക്യസഹജമായ അസുഖം കാരണം അദ്ദേഹം ഈചുമതല തന്റെ സഹോദരപുത്രനായ പി.എം.രാജന്‍നമ്പൂതിരിപ്പാടിനെ ഏല്‍പ്പിച്ചു.അദ്ദേഹമാണ‍് ഇപ്പോഴത്തെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ കുഞ്ഞഹമ്മദ് മാസ്റ്റര്‍
  • ശ്രീ ക്ര്ഷ്ണന്‍ മാസ്റ്റര്‍
  • ശ്രീമതി അമ്മിണിക്കുട്ടി ടീച്ചര്‍
  • ശ്രീമതി ശാന്ത ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പത്മ ശ്രീ മാണിമാധവ ചാക്യാര്‍
  • പത്മ ശ്രീ നാരായണന്‍ നമ്പ്യാര്‍
  • മുന്‍ എം.പി.ശിവരാമന്‍

വഴികാട്ടി

<googlemap version="0.9" lat="10.795537" lon="76.442184" width="350" height="350" selector="no" controls="large">

10.770242, 76.429825 lakkidi koottupatha 10.762822, 76.441498 ssohs </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.