ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18011 (സംവാദം | സംഭാവനകൾ) (' ''' ചിൽഡ്രൻ ഓഫ് ഹെവൻ പ്രദർശിപ്പിച്ചു''' പത്താം...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ചിൽഡ്രൻ ഓഫ് ഹെവൻ പ്രദർശിപ്പിച്ചു

പത്താം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ചിൽഡ്രൻ ഓഫ് ഹെവൻ പ്രദർശിപ്പിച്ചു .1998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാർത്യങ്ങളോട് തൊട്ട് നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ് ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്.