ഗവ എച്ച് എസ് എസ് അഞ്ചേരി/ഗാന്ധി ദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ എച്ച് എസ് എസ് അഞ്ചേരി

ഗാന്ധിയൻ ദർശനങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗാന്ധി ദർശൻ ക്ലബ് ലക്ഷ്യമിടുന്നു. 2012-13 വർഷത്തിലെ ഗാന്ധി ദർശൻ അവാർഡ് സ്‌കൂളിന് ലഭിച്ചു.ഗാന്ധി പീസ് ഫൌണ്ടേഷൻ സർവ സേവാ അംഗം അധ്യക്ഷ ശ്രീമതി രാധ ഭട്ട് സ്‌കൂളിൽ വരികയുമാവാർഡ് സമ്മാനിക്കുകയും ചെയ്തു,

സോപ്പ് നിർമ്മാണം ,എന്റെ ഉദ്യാനം ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നിർധനരായ കുട്ടികൾക്ക് വസ്ത്രം നൽകുന്ന ദൈവത്തിന്റെ കുപ്പായം എന്നീ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്.ശ്രീമതി രമണി ഫ്രാൻസിസിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ഇപ്പോൾ രമാദേവി ടീച്ചറാണ് കോർഡിനേറ്റർ

ഗാന്ധിജിയുടെ വചനങ്ങൾ

  1. ആദ്യം നിങ്ങളെ അവർ അവഗണിക്കും,പിന്നെ പരിഹസിക്കും,പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം
  2. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.
  3. ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണ്. എന്തെന്നാൽ അത് വെറും നൈമിഷികം മാത്രം.
  4. എന്റെ ജീവിതമാണ് എന്റെ സന്ദേശം.
  5. പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.
  6. കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.
  7. കഠിനമായ ദാരിദ്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ.
  8. ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.
  9. സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
  10. നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.
  11. സത്യം ദൈവമാണ്.
  12. ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം
  13. ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ
  14. കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
  15. സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം
  16. ഞാൻ ചോക്ലേറ്റുകളിൽ മരണത്തെ കാണുന്നു
  17. പ്രാർഥനാനിരതനായ ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും.
  18. ഞാൻ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി.
  19. സത്യം ആണ് എന്റ ദൈവം .ഞാൻ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഞാൻ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.
  20. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.
  21. എന്റെ ശരീരത്തെ നിങ്ങൾക്ക് തടവിലാക്കാം മനസ്സിനെ ചങ്ങലയ്ക്കിടനാവില്ല
  22. നിർമലമായ സ്നേഹത്താൽ നേടാനാവാത്തതായി ഒന്നുമില്ല