സ്കൂൾ ഭരണ നേതൃത്വം

പരിചയ സമ്പത്തുള്ള ഭരണനേതൃത്വം ഏതൊരു സ്കൂളിനും മുതൽക്കൂട്ടാണ്. വാടാനാംകുറുശ്ശി ഹൈസ്കൂളിൽ ദീർഘനാൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും പിന്നീട് ഹയർ സെക്കന്ററി പ്രിൻസിപ്പലായി പ്രമോഷൻ ലഭിക്കുകയും ചെയ്ത പാർവ്വതി ടീച്ചറാണ് ഇവിടത്തെ പ്രിൻസിപ്പാൾ. ദീർഘനാൾ കൊപ്പം ഹൈസ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും ഹൈസ്കൂൾ പ്രധാനാധ്യാപികയായി നിയമിതയാകുകയും ചെയ്ത ലത ടീച്ചറാണ് സ്കൂൾ പ്രധാനധ്യാപിക.


സ്കൂൾ പ്രധാന അധ്യാപിക ലത.വി
 

ഹൈസ്കൂൾ ഒറ്റനോട്ടത്തിൽ

രണ്ട് ബ്ലോക്കുകളിലായി 25 ക്ലാസ്സ് റൂമുകളിലാണ് ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്.ആകെയുള്ള 25 ക്ലാസ്സുകളിൽ 24 എണ്ണവും ഹൈടെക് ക്ലാസ്സ് റൂമുകളാണ്. മൊത്തം 1054 കുട്ടികളാണ് ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്നത്. മലയാളം(4), ഇംഗ്ലീഷ് (5), ഹിന്ദി(3), സംസ്കൃതം (1), അറബിക്(2), സോഷ്യൽ സയൻസ്(5), ഫിസിക്കൽ സയൻസ്(4),നാച്ചുറൽ സയൻസ്(3), ഗണിതം (5) എന്നിങ്ങനെ 33 ഹൈസ്കൂൾ അധ്യാപകരാണ് നിലവിൽ ഉള്ളത്.ഹൈസ്കൂളിന് 2 ഐ.ടി ലാബുകളാണ് ഉള്ളത്.

പ്രവർത്തനങ്ങൾ

സൗകര്യങ്ങൾ