കടമ്പൂർ എച്ച് എസ് എസ്/ഫിലിം ക്ലബ്ബ്-17
ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനവുംമായി ബന്ധപ്പെട്ട് ഒൻപതാം തരത്തിലെ കുട്ടികൾ ഗാന്ധിജിയുടെ ജീവചരിത്രത്തിലെ ഒരു ഭാഗമായ 'സേവനത്തിന്റെ മഹത്വം' എന്ന ഭാഗം നാടക രൂപത്തിൽ ക്ലാസ്സിൽ അവതരിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഇതിൽ അംഗങ്ങൾ ആയിരുന്നു. ദ്രമനി, അജുവിന്ദ്, ആവണി, അശ്വതി, ആദർശ്, അദ്വൈത്, വിമൽ, തേജസ്, അക്ഷിത്ത്, എന്നിവർ അഭിനേതാക്കളായിരുന്നു. എഡിറ്റ് ചെയ്തത് രോഹൻ ഗിരീഷ്, ഹർഷൻ വികാസ്, സൗഗന്ധ് മനോജ് എന്നിവരാണ്. ഇവരുടെ പ്രവർത്തന ഫലമായി നല്ലൊരു വീഡിയോ തയ്യാറാക്കാൻ സാധിച്ചു. ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു തിരക്കഥ എങ്ങിനെ വീഡിയോ രൂപത്തിൽ ആക്കാമെന്ന് മനസ്സിലാക്കാൻ വേണ്ടി പത്താം ക്ലാസ്സിലെ കുട്ടികൾ മജീദ് മജീദിയുടെ 'ചിൽഡ്രൻ ഓഫ് ഹെവൻ' ലെ രണ്ട് ഭാഗം വീഡിയോ ഷൂട്ട് ചെയ്തു. അതിൽ അച്ചുത് സുധാകരൻ, സൗരവ്, ജിഷ്ണു, റിത്തിക്ക്,അഞ്ചലി, അഞ്ജന എന്നിവർ പ്രധാന വേഷം ചെയ്തു. അധ്യാപകരായ ജിത്തു മാസ്റ്റർ, സ്നിഗ്ധ ടീച്ചർ സുധാകരൻ മാസ്റ്റർ എന്നിവർ വേണ്ട വിധത്തിൽ സഹായിച്ചതുകൊണ്ട് നല്ല ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാൻ കഴിഞ്ഞു.ഫിലിം കുട്ടികൾക്ക് ക്ലാസ്സുകളിൽ കാണിച്ചു കൊണ്ടിരിക്കുന്നു.