ജി.എച്ച്.എസ്.എസ്.മാതമംഗലം/വിദ്യാരംഗം-17
വിദ്യാരംഗം
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗം കലാ-സാഹിത്യവേദി നിസ്തുലമായ പങ്ക് വഹിക്കുന്നുണ്ട്.വായനയും,എഴുത്തും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉന്നതമായ മാനവിക മൂല്യങ്ങൾ സംവേദനം ചെയ്യുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നത്.ദിനാചരണങ്ങളുമായി ബന്ധപ്പടുത്തിക്കൊണ്ട് സെമിനാറുകൾ,പുസ്തകാസ്വാദനം,ചർച്ചകൾ,പതിപ്പുകൾ ,പുസ്തക പ്രദർശനം,കൈയ്യെഴുത്തുമാസികാ നിർമാണം,ശില്പശാല തുടങ്ങിയ നിരവധി പരിപാടികൾ നടത്തി വരുന്നു.