ജി.എം.യു.പി.എസ് കാളികാവ് ബസാർ/ പൊതുപ്രവർത്തനങ്ങൾ
സംഘാടനത്തിന്റെ മാധുര്യം നുകർന്ന് പ്രൈമറി വിദ്യാർത്ഥികൾ...
പൂക്കളമത്സരവും ഓണസദ്യയും ഓണക്കളികളും നിറഞ്ഞ ഉത്സവത്തിമിർപ്പിൽ മൈലാഞ്ചി മത്സരവും സംഘടിപ്പിച്ച് കാളികാവ് ബസാർ സ്കൂളിലെ ഓണാഘോഷം വേറിട്ട അനുഭവമായി. സ്കൂളിൽ നടന്നു വരുന്ന ഉറവ പദ്ധതിയുടെ ഭാഗമായി ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന്റെ മുഴുവൻ ചുമതലയും ഏറ്റെടുത്ത് നടത്തിയത്.
സ്വീകരണം,ഭക്ഷണം,ഗെയിംസ് തുടങ്ങി വിവിധ കമ്മിറ്റികളായി തിരിച്ച സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ആഘോഷപരിപാടികളുടെ ഗാമ്പീര്യം തിരിച്ചറിഞ്ഞ് മുഖ്യാതിഥിയായിയെത്തിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.മോഹൻ ദാസ് കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.
പൂക്കളമത്സരം, കസേരകളി,വടംവലി തുടങ്ങിയ മത്സര പരിപാടികളും പുലികളിയും അരങ്ങേറി. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം മോഹൻദാസ്, പഞ്ചായത്ത് അംഗം നജീബ് ബാബു, പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, പൊതു സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു