എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1919 ലാണ് എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്. ഒന്നും രണ്ടും സ്റ്റാൻഡേർഡുകളിൽ ഓരോ ഡിവിഷൻ വീതമാണ് അന്നുണ്ടായിരുന്നത്. ശ്രീ.നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 18.5.1925 ൽ ലോവർ പ്രൈമറി സ്ക്കൂൾ പൂർണ്ണ രീതിയിൽ പ്രവർത്തനമാരംഭിച്ചു. എസ്.ഡി.പി.വൈ ഹൈസ്ക്കൂൾ ഹൈസ്ക്കൂളായി ഉയരുന്നത് 04.06.1950 ലാണ്. ശ്രീ.ജി. ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. 01.10.1970 ലാണ് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂളുകളും എസ്.ഡി.പി.വൈ ഗേൾസ് ഹൈസ്ക്കൂളുകളും ഉടലെടുക്കുന്നത്. ശ്രീ.ടി.പി. പീതാംബരൻ മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. 1970 ൽ സ്ഥാനമേറ്റ അദ്ദേഹം 1983 വരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്.ഡി.പി.വൈ സ്ക്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്. 02.09.1991 ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്ക്കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു.