എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) (' == <b><font size="5" color="#0000CD">എന്റെ ഗ്രാമം </font></b> == ഒരു ദേശത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ ഗ്രാമം

  ഒരു ദേശത്തിന്റെ ചരിത്രമെന്നത് അവിടത്തെ ജനങ്ങളുടെ ജീവിതരീതിയുടെയും അവിടത്തെ സംസ്ക്കാരത്തിന്റെയും ചരിത്രമാണ്. അത് കാലങ്ങളോളം പഴക്കമുള്ളതായിരിക്കും. അവിടത്തെ കൃഷിയും കലയുംസാഹിത്യവും ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം വൈവിധ്യം നിറഞ്ഞവയായിരിക്കും. സംസ്ക്കാരം രൂപം കൊള്ളുന്നത് മനുഷ്യനിലൂടെയാണ്. മനുഷ്യൻ എന്നത് ഒരു വ്യക്തിയല്ല ഒരു കൂട്ടായ്മയാണ്. ആ കൂട്ടായ്മയിലൂടെയാണ് സമൂഹത്തിന് പുരോഗതി ഉണ്ടാകുന്നത്.ഒരു ദേശത്തിന്റെ വളർച്ച അവിടത്തെ സംസ്ക്കാരത്തെയും ജനങ്ങളുടെ ജീവിതതീതിയേയും ആശ്രയിച്ചിരിക്കുന്നു.
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ പുഴയ്ക്കൽ ബ്ലോക്കിലാണ് അടാട്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുറനാട്ടുകര, ചിറ്റിലപ്പിള്ളി, പുഴയ്ക്കൽ, അടാട്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന അടാട്ട് പഞ്ചായത്തിന് 23.02 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പഞ്ചായത്ത്