സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
സെന്റ് തോമസ് എ.യു.പി സ്കൂളിൻറെ 2016-17 അധ്യയന വ൪ഷത്തെ ഗണിത ക്ലബ്ബ് ജൂൺ 10-ന് ബഹു. ഹെഡ് മാസ്റ്റ൪ ശ്രീ. ടോം തോമസ് സാ൪ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ശ്രീമതി ജെയ് മോൾ തോമസ് എന്ന അധ്യാപിക ഗണിത ക്ലബ്ബ് പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നല്കിവരുന്നു. അജുസജി കൺവീനറായ ഈ ക്ലബ്ബിൽ എൽ.പി വിഭാഗത്തിൽ നിന്ന് 10 കുട്ടികളും, യുപി വിഭാഗത്തിൽ നിന്ന് 15 കുട്ടികളും അംഗങ്ങളാണ്. കുട്ടികളിൽ ഗണിതതാത്പര്യം ഉണ൪ത്തുക, വള൪ത്തുക എന്നതാണ് ഗണിത ക്ലബ്ബിൻറെ പ്രധാന ലക്ഷ്യം. പ്രവ൪ത്തനങ്ങൾ
- ഓരോ ക്ലാസ്സിലെയും ഗണിത ക്ലബ്ബ് അംഗങ്ങൾ ഗണിതപഠനത്തിൽ മികച്ചവരെ കണ്ടെത്തുകയും, ഗണിതപഠനത്തിൽ പിന്നോക്കാവസ്ഥ നേരിടുന്നവരെ സഹായിക്കുവാൻ ഇവരെ ഉപയോഗിക്കുകയും ചെയ്യുന്നു. അതിനായി ഒഴിവു സമയങ്ങൾ, ഉച്ചഭക്ഷണത്തിനു ശേഷമുള്ള സമയം, സ്കൂൾ ബസിനു കാത്തിരിക്കുന്ന സമയം മുതലായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നു
- ഗണിതക്വിസ് സംഘടിപ്പിക്കുന്നു. ഗണിതമാസിക, ഗണിതപതിപ്പുകൾ മുതലായവ സംഘടിപ്പിച്ച് പ്രദ൪ശിപ്പിക്കുന്നു.
- ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത പഠനത്തിൽ പ്രത്യേകമായ മൂല്യനി൪ണയ പ്രവ൪ത്തനങ്ങൾ നടത്തിവരുന്നു
- ഗണിതമേളയിലെ മത്സര ഇനങ്ങളായ പസിൽ, ജോമട്രിക്കൽ പാറ്റേൺ, സ്റ്റിൽ മോഡൽ, നമ്പ൪ ചാ൪ട്ട് എന്നിവയിൽ തത്പരരായ കുട്ടികൾക്ക് പ്രത്യേക പരിശീലനം നല്കി മികവുറ്റ കുട്ടികളെ തെരഞ്ഞെടുത്ത് ഗണിതമേളയിൽ മത്സരിപ്പിക്കുന്നു.
മികച്ച നേട്ടങ്ങൾ
- കുട്ടികളിൽ ഗണിത താത്പര്യം വളരുകയും ഗണിതപാഠങ്ങൾ ലളിതമാകുകയും ചെയ്യുന്നു.
ഉപജില്ലാതലം
- ഗണിതമേളയിൽ എൽ.പി, യു,പി വിഭാഗങ്ങളിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും A ഗ്രേഡോടുകൂടി ഉന്നതവിജയം നേടി, ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി.ഒപ്പം മികച്ച ഗണിത വിദ്യാലയത്തിനുള്ള ട്രോഫിയും സെന്റ് തോമസ് എ.യു.പി സ്കൂൾ നേടി.
ജില്ലാതലം
- ജില്ലാതല ഗണിതമേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും, യു.പി വിഭാഗത്തിൽ മത്സരിച്ച എല്ലാ കുട്ടികളും രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.
ചുരുക്കത്തിൽ കുട്ടികളിൽ ഗണിത താത്പര്യം വള൪ത്തുവാൻ ഗണിതക്ലബ്ബ് പ്രവ൪ത്തനങ്ങൾ ഏറെ സഹായകരമാണ്. ബഹു. ഹെഡ് മാസ്റ്ററുടെ നേതൃത്വവും അധ്യാപകരുടെ സഹകരണവും ഇതിന് മുതൽക്കൂട്ടാണ്.
2018 - 19
25 കുുട്ടികൾ അടങ്ങുന്ന മാത്‌സ് ക്ലപ് ജൂൺ 21 - ന് രരൂപീകരിച്ചു. സ്‌മിത ഇ കെ , ജെയ്‌മേൾ തോമസ് എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു. ഗണിതശാസ്‌ത്രമേള സ്‌കുൂൾതലം നടത്തി. ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്‌റ്റിൽ മേഡൽ, ജോമാട്രിക്കൽ പാറ്റേൺ, നംമ്പർ ചാർട്ട്, എന്നിവയുടെ പ്രദർശനം നടത്തി. കുുട്ടികളിൽ ഗണിതശാസ്‌ത്ര അഭിരുചി വളർത്തുന്ന ക്വിസ്, പസിൽ, മനഃക്കണക്ക് തുടങ്ങിയ മത്സരങ്ങൾ മാസംതോറും നടത്തി വരുന്നു.