കണ്ണാടി.എച്ച്.എസ്സ്.എസ് /പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21056 (സംവാദം | സംഭാവനകൾ) ('2018 – 19 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018 – 19 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപാടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ജുൺ 1 വെള്ളിയാഴ്ച കണ്ണാടി ഹയർ സെക്കന്ററി സ്കോളിലെ ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ച് കണ്ണാടി പഞ്ചായത്ത് എഡ്യൂക്കേഷണൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്‍തു. വിദ്യാർത്ഥികളെ സ്വീകരിക്കുനതിനായി സ്കൂൾ പൂക്കൾകൊണ്ടും ബലൂണുകൾകൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിരുന്നു. പ്രവേശനോൽസവ ഗാനത്തിന്റെ അകമ്പടിയോടെ മധുരം നൽകി എല്ലാ വിദ്ധ്യാർത്ഥികളേയും സ്വീകരിച്ചു.


സ്റ്റാഫ് സെക്രട്ടറി കെ.പി ഹേമലത പുതിയ അക്കാഡമിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും കഴിഞ്ഞ വർഷത്തെ മികവുകളും അസംബ്ലിയിൽ അവതരിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ബാബു .പി മാത്യു , ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.എൻ നന്ദകുമാർ , പി. ടി. എ. പ്രസിഡൻണ്ട് ജി.ലീലാകൃഷ്ണൻ, വൈസ് പ്രസിഡൻണ്ട് ഉണ്ണികൃഷ്ണൻ , എം. പി. ടി. എ. പ്രസിഡൻണ്ട് എന്നിവർ ആശംസകൾ അർപ്പിച്ചു.


പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം പി. ടി. എ. പ്രസിഡൻണ്ട് ജി.ലീലാകൃഷ്ണൻ നിർവ്വഹിച്ചു. കേമ്പസിന്റെ വിവിധ ഭാഗങ്ങളിൽ മരം വച്ചു പിടിപ്പിക്കുന്ന 'എന്റെ മരം' പരിപാടിയുടെ ഉദ്ഘാടനം കേമ്പസിലെ എസ് പി സി കേഡറ്റ് വിദ്ധ്യാർത്ഥി പ്രതിനിധികൾ നിർവ്വഹിച്ചു.


, അദ്ധ്യാപകരായ ലിസി.യു കെ.പി.കണ്ണദാസൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.