കടമ്പൂർ എച്ച് എസ് എസ്/നാടോടി വിജ്ഞാനകോശം
കണ്ണുർ നിഘണ്ടു
നടന്നൂട് - വേഗം നടക്കൂ പീടിയ - കട ബന്നൂട് - വേഗം വരൂ ബേത്തില് - ഒന്ന വേഗം ഏടിയാ - എവിടെയാ നീറായി - അടുക്കള പൊര - വീട് പോഡ്രാട്ന്ന് - പോടാ അവിടുന്ന് ഞമ്മള് - ഞങ്ങൾ ആട,ഈട - അവിടെ,ഇവിടെ കുയ്യൽ - സ്‌പൂൺ മോന്തി - രാത്രി മൊത്തി - മുഖം ചെള്ള - കവിൾ ബയ്യേപ്രം - പിന്നാംപുറം പൻസാര - പഞ്ചസാര കായി - വാഴപ്പഴം ബണ്ഡി - വാഹനം കൊളം - കുളം മയേത്ത് - മഴയത്ത് ബെര്ന്നോ - വരുന്നോ പൈശ - പണം ഓട്രശ്ശ - ഓട്ടോറിക്ഷ ബെള്ളം - വെള്ളം പയ്‌ക്ക്ന്ന് - വിശക്കുന്നു കൊയംബ് - തൈലം ബെള്ചെണ്ണ - വെളിച്ചണ്ണ തേച്ചാ - പുരട്ടിയോ കൊറേ - ഒരുപാട് പുയ്‌ത്തത് - മുശിഞത് ചായ്‌പ് - കിടപ്പ്മുറി കോലായി - വരാന്ത കൂട്ടാന് - കറി മോട്ടോർച്ച - ഓട്ടോറിക്ഷ