ഉള്ളടക്കത്തിലേക്ക് പോവുക

ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUJATHA P R (സംവാദം | സംഭാവനകൾ) ('1902 ൽ കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപിക്കുന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1902 ൽ കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപിക്കുന്നതിനു മുൻപ് സാംസ്കാരികമായ ഒരു മേൽ വിലാസം കോട്ടക്കലിനുണ്ടായിരുന്നില്ല. . നൂറ്റാണ്ടിന്റെ ഉത്തരാർദ്ദം വരെ വള്ളുവനാടിന്റെ പടിഞ്ഞാറെ അതിർത്തിയിലുള്ള സൈനികത്താവളമായിരുന്നു കോട്ടക്കൽ. കോട്ടയുള്ള ഇടമാണ് കോട്ടക്കൽ ആയി മാറിയത്. സാമൂതിരിയുടെ പിൻഗാമിയായ മുന്ദേർപാടൻ കോട്ടക്കലിൽവന്നതോടെയാണു കോട്ടക്കൽ കോവിലകം അഭിവൃദ്ധിപ്പെട്ടത്. സംസ്കൃതസാഹിത്യത്തിനു വിലപ്പെട്ട സംഭാവനകൾ നൽകിയ മനോരമ തമ്പുരാട്ടിയെ രൂപ്പെടുത്തിയത് കോട്ടക്കൽ കിഴക്കേകോവിലകം ആണ്.കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,കവികുല ഗുരു പി.വി കൃഷ്ണ്വാരിയർ, പി.എസ് വാരിയർ എന്നിവരെ കേന്ദ്രീകരിച്ചാണ് കോട്ടക്കലിന്റെ സാഹിത്യത്തിന്റെ ആഭിവൃദ്ധി.മഹാഭാരതത്തെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വിവർത്തനം ചെയ്തത് കോട്ടക്കലിൽ വെച്ചാണ്.ഭാരതമുറി ഈ പ്രദേശത്തിന്റെ സാംസ്കാരിക സമ്പത്താണ്.