അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡ്

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 21 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ) (1 പതിപ്പ്)


ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു അന്താരാഷ്ട്ര ഗണിതശാസ്ത്രമത്സരമാണ്‌ അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡ് (IMO : International Mathematical Olympiad). 1959-ല്‍ ഏഴ് രാജ്യങ്ങളുമായി റുമാനിയയിലാണ്‌ ഇത് ആരംഭിച്ചത്. അന്താരാഷ്ട്ര ശാസ്ത്ര ഒളിമ്പ്യാഡുകളില്‍ ഏറ്റവും ആദ്യം ആരംഭിച്ച ഒളിമ്പ്യാഡാണിത്. ഇതിനുശേഷം 1980-ല്‍ ഒഴികെ എല്ലാ വര്‍ഷവും ഇത് നടന്നുവരുന്നു. ഇപ്പോള്‍ നൂറിലേറെ രാജ്യങ്ങള്‍ അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നുണ്ട്[1]. 2009-ലെ ഒളിമ്പ്യാഡ് ജര്‍മ്മനിയിലെ ബ്രമനിലാണ്‌ നടക്കുന്നത്.

രണ്ട് പരീക്ഷാദിനങ്ങളാണ്‌ ഒളിമ്പ്യാഡിലുള്ളത്. ഓരോ ദിവസവും ഏഴു മാര്‍ക്ക് വീതമുള്ള മൂന്നു ചോദ്യങ്ങളാണ്‌ നാലര മണിക്കൂര്‍ കൊണ്ട് ചെയ്തു തീര്‍ക്കേണ്ടത്. വിജയികള്‍ക്ക് സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളും ഓണറബിള്‍ മെന്‍ഷനും നല്‍കുന്നു.

ഓരോ രാജ്യത്തുനിന്നും ആറ് വിദ്യാര്‍ത്ഥികള്‍ക്കു വരെ പങ്കെടുക്കാം. ഇവര്‍ക്കു പുറമെ ഒരു ടീം ലീഡറും ഒരു ഡെപ്യൂട്ടി ടീം ലീഡറും നിരീക്ഷകരും ടീമിലുണ്ടാകും.

ഇന്ത്യയില്‍

1986 മുതലാണ്‌ ഇന്ത്യ ഗണിതശാസ്ത്ര ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ഒളിമ്പ്യാഡിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നത് മൂന്ന് സ്റ്റേജുകളായാണ്‌ [2]: റീജ്യണല്‍ മാത്തമാറ്റികല്‍ ഒളിമ്പ്യാഡ് (RMO), ഇന്ത്യന്‍ നാഷണല്‍ മാത്തമാറ്റികല്‍ ഒളിമ്പ്യാഡ് (INMO), ഇന്റര്‍നാഷണല്‍ മാത്തമാറ്റികല്‍ ഒളിമ്പ്യാഡ് ട്രെയിനിംഗ് കാമ്പ് (IMOTC).

അവലംബം

വര്‍ഗ്ഗം:ഗണിതം

bn:আন্তর্জাতিক গণিত অলিম্পিয়াড cs:Mezinárodní matematická olympiáda da:Internationale Matematik-Olympiade de:Internationale Mathematik-Olympiade en:International Mathematical Olympiad es:Olimpiada Internacional de Matemática fa:المپیاد جهانی ریاضی fi:Kansainväliset matematiikkaolympialaiset fr:Olympiades internationales de mathématiques he:אולימפיאדת המתמטיקה הבינלאומית hu:Nemzetközi Matematikai Diákolimpia hy:Մաթեմատիկայի Միջազգային Օլիմպիադա id:Olimpiade Matematika Internasional it:Olimpiadi Internazionali della Matematica ja:国際数学オリンピック ko:국제 수학 올림피아드 lv:Starptautiskā matemātikas olimpiāde mn:Олон Улсын Математикийн Олимпиад nl:Internationale Wiskunde Olympiade nn:Den internasjonale matematikkolympiaden no:Den internasjonale matematikkolympiaden pl:Międzynarodowa olimpiada matematyczna pt:Olimpíada Internacional de Matemática ro:Olimpiada Internaţională de Matematică ru:Международная математическая олимпиада simple:International Mathematical Olympiad sk:Medzinárodná matematická olympiáda sl:Mednarodna matematična olimpijada sr:Међународна математичка олимпијада sv:Matematikolympiaden tg:Озмуни Байналхалқии Математика th:คณิตศาสตร์โอลิมปิก uk:Міжнародна математична олімпіада vi:Olympic Toán quốc tế zh:国际奥林匹克数学竞赛