ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2013-14 വർഷത്തിലെ പ്രവർത്തനങ്ങൾ

23:19, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) (' അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് കൊണ്ടാണ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് കൊണ്ടാണ് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചത്. SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി. സുമൻ മനോഹർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. പ്രവേശനോത്സവം ശ്രീ .മുൻഷി വേണു ഉദ്ഘാടനം നടത്തി.' തിരക്കഥാകൃത്ത് കലവൂർ രവികുമാർ മുഖ്യ പ്രഭാഷണം നടത്തി.പരിസ്ഥിതി ദിനം ഡോ: അഗസ്റ്റിൻ ആന്റണി (റിട്ട. പ്രൊഫസർ ) ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ തണൽ സാന്ത്വന പരിരക്ഷ പദ്ധതി ആവിഷ്കരിച്ചു.സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കി വരുന്നു.

വർക് എക്സ്പീരിയൻസിൽ കുടനിർമ്മാണത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ചോക്ക് നിർമ്മാണത്തിൽ കിരൺ മനോഹറിന്
ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ഇലക്ട്രിക് വയറിങ്ങിൽ യു.പി വിഭാഗത്തിൽ ഷൈവോൺ ഷാബു വിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.
സംസ്ഥാന തലത്തിലും ഷൈ വോൺ ഒന്നാം സ്ഥാനം നിലനിർത്തി. 2012-13 വർഷത്തെ ഗാന്ധിദർശൻ അവാർഡ് സ്കൂളിന്
ലഭിച്ചു.
ഗാന്ധി ദർശന്റെ നേതൃത്വത്തിൽ സോപ്പ് നിർമ്മാണ്  ,നിർദ്ധനരായ കുട്ടികൾക്ക് വസ്ത്രം  നൽകുന്ന ദൈവത്തിന്റെ 
കുപ്പായം പദ്ധതി ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു. കിണറ്റിൽ വീണ 
രണ്ടാം ക്‌ളാസ് വിദ്യാർത്ഥി മണികണ്ഠനെ രക്ഷപ്പെടുത്തിയ സി എം എസ് സ്‌കൂളിലെ ഇർവിൻ നെല്സണ് അനുമോദിച്ചു. 

കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ശ്രീലക്ഷ്മിക്ക് പി ടി എ ,വിദ്യാർഥികൾ ,അധ്യാപകർ എന്നിവർ ചേർന്ന് വീട് നിർമ്മിച്ച നൽകി.മയൂർ ശ്രീ ഐ പി പോൽ അവർകൾ അതിൽ സഹകരിച്ചു.ഓണദിനത്തിൽ പുതിയ വീട്ടിൽ നടന്ന ഓണസസദ്യയിൽ എം എൽ എ എം പി വിൻസെന്റ്, മേയർ ഐ പി പോൾ എന്നിവരും പങ്കെടുത്തു.

സ്വീഡനിൽ നിന്നും ആയുർവേദ ചികിത്സക്കെത്തിയ അഞ്ചംഗ  സംഘം  സ്‌കൂളിലെ 20 പേർക്ക് 
പഠനോപകരണങ്ങൾ നൽകി സഹായിച്ചു. ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷ രാമവർമപുരത്തെ 
അന്തേവാസികൾക്കൊപ്പമായിരുന്നു.അവരോടൊപ്പം കേക്ക് മുറിച്ചും സദ്യ ഉണ്ടും അനുഭവമാക്കി മാറ്റി.
31 -12 -2013 നു വിദ്യാലയത്തിൽ ഒരു വര്ഷം നീണ്ട ശതാബ്ദി ആഘോഷങ്ങൾക്കൻതുടക്കം കുറിച്ച്.
വിളംബര ജാഥ വർണ്ണാഭമായി നടത്തി .

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് തെരുവ് നാടകങ്ങൾ നടത്തി .സ്‌കൂളിന് സമീപത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നാടകം അവതരിപ്പിച്ചു.

വിദ്യാർഥികൾ വൈറ്റ് ലൈൻ സ്റുഡിയോയുമായി സഹകരിച്ച് പിറന്നാൾ സമ്മാനം എന്ന ഹ്രസ്വ ചിത്രം നിർമ്മിച്ച്.
സക്രിയം അവധിക്കാല ക്യാമ്പ് നടത്തി.കല സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അതിൽ പങ്കെടുത്തു 
കവി റഫീഖ് അഹമ്മദ് ,തിരക്കഥാകൃത്ത് കലവൂർ രവികുമാർ ,ഗിരീഷ് കുമാർ ,കവയിത്രി ശ്രീലത വർമ്മ,
മനോജ് കുമാർ പി.സ് എന്നിവർ പങ്കെടുത്തു.നാടക കളരി നടത്തി.ഗണിതം വേദ ഗണിതം ക്ലാസ് നടത്തി.ലോക 
ക്ലാസിക് സിനിമകൾ പ്രദർശിപ്പിച്ചു.പ്രവൃത്തി  പരിചയ മേള നടത്തി. ഫുട് ബോൾ ക്രിക്കറ് ബാഡ്മിന്റൺ എന്നീ കളികളും ഉണ്ടായിരുന്നു.