ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/വിദ്യാരംഗം 2018-19
ദൃശ്യരൂപം
ഉദ്ഘാടനം
2018 - 19 അധ്യയനവർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും 2018 ജൂൺ 19-ാം തീയതി ചൊവ്വാഴ്ച രാവിലെ 10.00 നു് സ്ക്കൂൾ ഹാളിൽ വച്ച് നടന്നു. ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗം കൊല്ലം ജില്ലാ കളക്ടർ എസ്. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. ഗോപൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. നാസർ, സ്കൂൾ ഹെഡ്മിസ്ട്രസ് മുംതാസ് ഭായി. എസ്.കെ, പ്രിൻസിപ്പാൾ കെ.എൻ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.