സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്


ലിറ്റിൽ കൈറ്റ്സ്

കുട്ടികളെ ഐ. റ്റി. രംഗത്ത് പ്രഗൽഭരാക്കുവാൻവേണ്ടി ഐ.റ്റി. @ സ്കൂൾ ആരംഭിച്ച ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. എട്ടാം ക്ളാസിൽ നിന്നും ഐ.റ്റി. @ സ്കൂൾ നടത്തിയ ഒാൺലൈൻ പരീക്ഷയിൽ വിജയികളായ 32 കുട്ടികൾക്ക് ഇതിൽ അംഗത്വം ലെഭിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ പരിശീലനം 9-ാം ക്ളാസിലാണ് ലെഭ്യമാക്കുക. ഒരു വർഷമാണ് പരിശീലന കാലയളവ്. എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതവും തിരഞ്ഞെടുക്കപ്പട്ട ശനിയാഴ്ചകളിൽ രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലുമണിവരെയും കുട്ടുകൾക്കായി ഐ.റ്റി. മേഘലയിൽ പരിശീലനം നൽകുന്നു. വളരെ താൽപര്യത്തോടെ പങ്കെടുക്കുന്ന കുട്ടികൾ ഐ. റ്റി. മേഘലയിൽ അവരുടെ മികവുകൾ ആനിമേഷനിലൂടെയും, ചെറു ഡോക്ക്യുമെന്ററികളിലൂടെയും അവതരിപ്പിക്കുന്നു. ശ്രീ. ജോസഫ് സി. ജെ., സിസ്റ്റർ. മോളി മാത്യു എന്നിവർ കുട്ടികളുടെ പരിശീലനങ്ങൾ ക്ക് നേതൃത്വം നൽകുന്നു. ഹെഡ്മാസറ്റർ, പി.റ്റി.എ. അംഗങ്ങൾ, സ്കൂൾ ലീഡേഴ്സ്, കൈറ്റ് ലീഡേഴ്സ് എന്നിവർ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങളായി പ്രവർത്തിക്കുന്നു.