ഉപയോക്താവ്:Gmups ozhukr
| Gmups ozhukr | |
|---|---|
| വിലാസം | |
ഒഴുകൂർ ഒഴുകൂർ,പി.ഒ,മലപ്പുറം, , 673642 | |
| സ്ഥാപിതം | 24 - 12 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 04832756611 |
| ഇമെയിൽ | ozhukurgmups@gmail.com |
| വെബ്സൈറ്റ് | www.ozhukurgmups.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18375 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ABDU VILANGAPPURAM |
| അവസാനം തിരുത്തിയത് | |
| 31-07-2018 | Ozhukurgmups |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിയതിനുപിന്നിൽ ധാരാളം ആളുകളുടെ വിയർപ്പുണ്ട്.ഒഴുകൂരിലെ ഔപപചാരിക വിദ്യാലയം പള്ളിമുക്കിലെ കുുഞ്ഞൻറെ കണ്ടിയിൽ 1924ഡിസംബർ മാസം 5 ന് സ്ഥാപിതമായി..കക്കാട്ടുചാലി ആയരൊടുവിൽ ആലികാക്ക സ്വന്തം സ്ഥലത്ത് നിർമിച്ചു നൽകിയ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത് .കുഞ്ഞൻറെ കണ്ടിയിലെ സ്കൂൾ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാതെ വന്നപ്പോൾ അത് സർക്കാർ എടുത്തുപോകുമെന്ന അവസ്ഥ വന്ന സാഹചര്യത്തിൽ ചിറ്റങ്ങാടൻ മൊയ്തീൻഹാജി തോട്ടക്കരയിലെ സ്വന്തം ഭൂമിയിൽ കെട്ടിടം നിർമിച്ചു നൽകി,മാസ വാടക 15രൂപയ്ക്ക് സ്കൂൾ പുനരാരംഭിച്ചു.2000രൂപയും 2ഏക്ര സ്ഥലവും നൽകിയാൽ നിലവിലുള്ളഎൽപിസ്കൂളുകൾ അപ് ഗ്രേഡ് ചെയ്യാമെന്ന സർക്കാർ ഉത്തരവിൻറ അടിസ്ഥാനത്തിൽ നാട്ടിലെ പൗരപ്രമുഖർ പിരിവെടുത്ത് ഉദ്യമം സഫലമാക്കി. പി.ടി.എ സഹായത്തോടുകൂടി സ്വന്തം കെട്ടിടത്തിലേക്ക് മാറി.1974 ആഗസ്ത്27 ന് സ്കൂൾ അപ്പർപ്രൈമറിയായി അപ് ഗ്രേഡ് ചെയ്തു.1982ൽ സർക്കാർ പുതിയകെട്ടിടം അനുവദിച്ചു.അതോടെ തൊട്ടടുത്തപഞ്ചായത്തുകളായ കുഴിമണ്ണ,പുൽപ്പറ്റ എന്നിവിടങ്ങളിലെ കുട്ടികൾക്ക് വലിയ അനുഗ്രഹമായി.കുട്ടികളുടെ ബാഹുല്യം നിമിത്തം വിദ്യാലയം ഷിഫ്റ്റ് സമ്പദായത്തിലേക്ക് മാറി.1995ൽ ഡി.പി.ഇ.പി മൂന്ന് ക്ലാസ്സ് റൂമുകൾ അനുവദിച്ചു നൽകി. 2001ൽ പി.ഡബ്ല്യു.ഡി. പുതിയ കെട്ടിടം അനുവദിച്ചു നൽകിയതോടെ ഷിഫ്റ്റ് സമ്പ്രദായത്തിന് വിരാമമായി. ഒഴുകൂരിൻറ വിദ്യാഭ്യാസ മേഖലയെകുറിച്ചു പറയുമ്പോൾ അരിമ്പ്ര ബാപ്പു,കെ.സി.കുസ്സായ് ഹാജി.ആറ്റാശ്ശേരിമുഹമ്മദ് മാസ്റ്റർ,ചിറ്റങ്ങാടൻ അസ്സുകാക്ക.ഗണപതിചെട്ട്യാർ,പി.കെകുമാരൻമാസ്റ്റർ,പ്രൊഫ.എം.മുഹമ്മദ്,പൂന്തല രായിൻകുട്ടി തുടങ്ങിയവരുടെ പേരുകൾ പരാമർശിക്കാതിരിക്കാനാവില്ല.
ആമുഖം
സ്ഥിതി വിവരകണക്ക്
ഭൗതികസാഹചര്യം
സർക്കാർ വിദ്യാലയമായ ഒഴുകൂർ ജി.എം.യുപി സ്കൂൾ ഭൗതികസാഹചര്യത്തിൽ കേരളത്തിലെ മറ്റേതൊരു സർക്കാർപ്രൈമറി വിദ്യാലയത്തിനും മാതൃകയാണ്.41ഡിവിഷനുകളിലായി എൽ.പി,യു.പി ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു.ജനകീയപങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു
- സ്കൂളിലെ മുഴുവൻ യു.പി. ക്ലാസ്സ് മുറികളും പൂർവവിദ്യാർഥികളുടെ സഹായത്തോടെ സ്മാർട്ട് ആക്കുവാൻ സാധിച്ചു.
2.തെളിനീർ.ഹരിതപ്രോട്ടോക്കോൾ വിദ്യാലയത്തിൽ നടപ്പാക്കുന്നതിൻെറ ഭാഗമായി കുട്ടികൾ വിദ്യാലയത്തിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും,ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുമായാണ് തെളിനീർകുടിവെള്ള പദ്ധതി ആരംഭിച്ചത്.ഫിസിക്കലി,കെമിക്കലി,ബയോളജിക്കലി ശുദ്ധീകരിച്ച ജലമാണ് നൽകുന്നത്.അനുകാവിൽ എന്ന പൂർവവിദ്യാർഥിയാണ് പദ്ധതിയുടെ പ്രായോജകർ.
3.ആത്മജ്യോതി.ലൈബ്രറി,വായനശാല -ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആത്മജ്യോതി എന്ന പേരിൽ ഒരു ലൈബ്രൈറി,വായനശാല പ്രവർത്തിക്കുന്നു.കുട്ടികൾക്കാവശ്യമായ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.കൂടാതെ എല്ലാതിങ്കളാഴ്ചയും അമ്മമാരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ലൈബ്രറി പുസ്തകവിതരണവും നടക്കുന്നു.