സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/വിദ്യാരംഗം‌-17

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദി -2017

    ചൊവ്വന്നൂർ സെന്റ് മേരീസ്  ജി.എച്ച്.എസ്- ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനകർമ്മം 2017 ജൂൺ 16 -ന് ബ. എച്ച്.എം. സി. ധന്യ സി.എസ്.സി. ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. കുട്ടികളുടെ കലാപരിപാടികൾ വേദിയെ മനോഹരമാക്കി. 
    10-6-2017- ന് ഉള്ളൂർ അനുസ്മരണ ദിനം . ഇതോടനുബന്ധിച്ച് 12-6-2017 -ന്  പത്ത്- എ-യിലെ പ്രത്യുഷ അനുസ്മരണ പ്രഭാഷണം നടത്തി. 
    17-6-2017 -ന് ചങ്ങമ്പുഴ അനുസ്മരണ ദിനം. 19-6-2017 -ന് ചങ്ങമ്പുഴയുടെ 'മനസ്വിനി' എന്ന കവിതയുടെ ആലാപനം പത്ത് -ബി- യിലെ വർഷ നിർവ്വഹിച്ചു. 
    18-6-2017 -ന് വായനാദിനത്തോടനുബന്ധിച്ച് ചുമർപത്രിക നിർമ്മാണ മത്സരം നടത്തി. വിഷയം -വായന. എല്ലാ ക്ലാസിലേയും കുട്ടികൾക്ക് പങ്കെടുക്കുവാൻ അവസരം നൽകി.
    19-6-2017  വായനാ ദിനം. ശ്രീ .പി.എൻ. പണിക്കരുടെ അനുസ്മരണ ദിനം . വായനാ പക്ഷാചരണം 19-6-2017 മുതൽ 7-7-2017 വരെ ആചരിച്ചു. 19 ന് വായനാദിന ഉദ്ഘാടനകർമ്മം ശ്രി .ജയചന്ദ്രൻപിള്ള നിർവ്വഹിച്ചു. കേരള കലാമണ്ഡലം Rt . പ്രിൻസിപ്പൽ  കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ശ്രീ. അജിത്ത് ഗുരുവായൂർ (റിപ്പോർട്ടർ,ടൈംസ് ഓഫ് ഇന്ത്യ)എന്നിവർ ആശംസകൾ അർപ്പിച്ചു . പി.ടി.എ പ്രസിഡന്റ് ശ്രീ .ജനാർദ്ദനൻ കോതച്ചിറ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എച്ച് .എം .സ്വാഗതം ആശംസിച്ചു. കവിതാലാപനം (രസിത ശിവരാമൻ) ,പ്രസംഗം(ശ്രീമൃദു) എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.
ജൂൺ:-20 -ഉപന്യാസരചന 
ജൂൺ:-21-സാഹിത്യ ക്വിസ്
ജൂൺ:-22-പുസ്തകാസ്വാദനകുറിപ്പ്
ജൂൺ:-23-വായനാമൂല സജീകരണം
ജൂൺ:-26-കഥാരചന
ജൂൺ:-27-കവിതാരചന
ജൂൺ:-28-കാവ്യാലാപനം
ജൂൺ:-29-കയ്യെഴുത്ത്
ജൂൺ:-30-വായനാമത്സരം
ജൂലൈ:-4-അടിക്കുറിപ്പ്

ജൂലൈ :-5-പ്രസംഗം-ബഷീർ അനുസ്മരണദിനം

ജൂലൈ:-6-ചിത്രരചന
ജൂലൈ:-7-സാഹിത്യക്കാരന്മാരെ പരിചയപ്പെടൽ
         
         			ജൂലൈ -7 ന് 3.30 ന് വായനാപക്ഷാചരണ സമാപനസമ്മേളനം നടത്തി. ബ. എച്ച്. എം .സി.ധന്യ സമ്മാനങ്ങൾ വിതരണം ചെയ്തു.  ജൂൺ -19 മുതൽ    ജൂലൈ -7 വരെ നീണ്ടുനിന്ന വായനാപക്ഷാചരണത്തിന് സമാപനം കുറിച്ചു.


ജൂലൈ 5 ന് ബഷീർ അനുസ്മരണദിനം ബഷീർ കൃതികളുടെ അവലോകനം പത്ത്-സി- യിലെ അപർണ്ണ നിർവ്വഹിച്ചു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഉപജില്ലാ തലത്തിൽ കുന്നംകുളം ബി.ആർ.സി. നടത്തിയ ഉപന്യാസ മത്സരത്തിൽ കുമാരി. ശ്രീനന്ദ .വി.എസ്. (പത്ത് -സി ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശ്രീനന്ദക്ക് ജില്ലാതല മത്സരത്തിലും ഒന്നാം സ്ഥാനവും ,1000/ ടെ സാമ്പത്തികപുരസ്കാരവും ലഭിച്ചു.

                     അഖിലകേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖിലകേരള വായനാ ക്വിസ് മത്സരം 6-8-2017-ന് ഉപജില്ലാ മത്സരത്തിൽ കുട്ടികൾ പങ്കിടുക്കുന്നു.
                        മെട്രോ പത്രത്തിന്റെ ഉദ്ഘാടനകർമ്മം നടന്നു.