1993 ൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായത്തോടെ കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പരിപാടിക്ക് തുടക്കം കുറിച്ചു .
1994 തനതു മൂല്ല്യനിർണ്ണയ പരിപാടിയായ അക്ഷരോത്സവത്തിന് തുടക്കം കുറിച്ചു .
1995 ൽ .കുട്ടികളുടെ ആയാസരഹിത പഠനത്തിനായി വിജ്ഞാനചെപ്പ് തുടങ്ങി .
1998 ൽ ചോറും കറിയും ഉച്ചഭക്ഷണമായി നല്കാൻ തുടങ്ങി .ഗ്രാമോത്സവം(മൂന്നുവർഷത്തിലൊരിക്കൽ സ്കൂൾ വാർഷികം എന്ന പരിപാടി തുടങ്ങി).
2000 ത്തിൽ മികവ് സാമൂഹ്യക്കൂട്ടായ്മയുടെ ഭാഗമായി എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ക്ലാസ്സുകളിൽ കുടിവെള്ളസൗകര്യം ഒന്നാം ക്ലാസ്സിൽ ബേബി ചെയർ എന്നിവ നടപ്പാക്കി .
2001 ൽ തേൻമൊഴിസ്കൂൾ പത്രം തുടങ്ങി .കുട്ടികൾക്ക് സൗജന്യകമ്പ്യൂട്ടർ പഠനത്തിന് തുടക്കമായി
2002 ൽ അയൽക്കൂട്ട പഠന കേന്ദ്രങ്ങൾ ആരംഭിച്ചു .സ്കൂൾതല സഹവാസക്യാമ്പിന്തുടക്കം കുറിച്ചു .
2003 ൽ .നാലാം തരം വിദ്യാർത്ഥികൾക്കായി നിറവ് പഠനക്കൂട്ടായ്മ തുടങ്ങി .
2004 ൽ ഓണം പെരുന്നാൾ കൂട്ടായ്മകൾക്ക് തുടക്കമായി.ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കി (ചോറ്,കറി,ഉപ്പേരി ,പപ്പടം ).
2005ൽ സി പി ടി എ യുടെ നേതൃത്വത്തിൽ വിദ്യാലയ വികസനപദ്ധതിക്ക് തുടക്കം കുറിച്ചു .
2006 ൽ തണൽമരങ്ങൾക്കുതറകെട്ടി വായനമൂലക്കുതുടക്കമായി .
2007 ൽക്രിസ്തുമസ് ആഘോഷങ്ങൾക്കും കൂട്ടായ്മക്കും തുടക്കം കുറിച്ചു .
2008 ൽ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനായി ശ്രദ്ധാപ്രഭാതം ആരംഭിച്ചു .
2009 ൽ ഐ ടി ലാബ് സുസജ്ജമാക്കി .
2010 ൽ സ്കൂൾ മൈക്കും ക്ലാസ്സ് തലത്തിൽ സ്പീക്കറുകളും .
2011 ൽ പ്രി പ്രൈമറി ആരംഭിച്ചു .
2012 ൽ ഭംഗിയുള്ള സ്കൂൾ പൂന്തോട്ടം .
2013 ൽ സ്കൂൾ തപാൽ ആരംഭിച്ചു .പിറന്നാളിനൊരുച്ചെടിപദ്ധതി തുടങ്ങി .
2014 ൽ വാർത്തകൾ പറയനും അറിയാനുമായി സ്കൂൾ റേഡിയോതുടങ്ങി .
2015ൽ വിഷരഹിത പച്ചക്കറിക്കായി കൃഷിഭവന്റെ സഹായത്തോടെ ജൈവഹരിതം പദ്ധതി തുടങ്ങി .