ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ മുൻ വർഷങ്ങളിലേക്കു ഒരു തിരിഞ്ഞുനോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

2017-18

ഇ-വേസ്റ്റ് നിർമാർജ്ജനം

സംസ്ഥാനത്തെ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള ഇ-മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യുന്നതിന് പൊതുമാനദണ്ഡം ബാധകമാക്കി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ. സജുകുമാർ എ.പി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ HM ശ്രീമതി മിനി.കെ.എസ്,സീനിയർ അസിസ്റ്ററ്റ് ശ്രീ.ഉണ്ണികൃഷ്ണൻ നായർ,ശ്രീമതി മേരി എബറിൻ,സ്റ്റാഫ് സെക്രട്ടറി ശ്രീ ബിജു ജോൺ,SITC ശ്രീമതി നീന, ശ്രീ സുഗുണൻ, കൂടാതെ JSITC ശ്രീമതി ബീന, ശാരിക എന്നിവർ പങ്കെടുക്കുകയും നിലവിൽ പ്രവർത്തനക്ഷമമല്ലാത്തതും 31.03.2008 വരെ ലഭിച്ചതുമായ ICT ഉപകരണങ്ങളും 31.03.2008 ന് ശേഷം 31.03.2010 വരെയുള്ള പ്രവർത്തനക്ഷമമല്ലാത്ത 600V UPS,CRT Monitor ,Keyboard ,Mouse, എന്നിവ Stock register -ൻ പ്രകാരം കണ്ടെത്താനും അവ ഇ-മാലിന്യമായി പരിഗണിച്ച് നീക്കം ചെയ്യാനും തീരുമാനിച്ചു. 25.9.2017-ൽ IT@ school ന്റെ നേതൃത്വത്തിൽ ഇ-മാലിന്യം നീക്കം ചെയ്യുകയും ചെയ്ലു.

ഹിരരോഷിമ,നാഗസാക്കി ദിനം

      ആഗസ്റ്റ് 6,9 ഹിരരോഷിമ,നാഗസാക്കി ദിനത്തിൽ യുദ്ധത്തിന്റെ ഭീകരത കുഞ്ഞുമനസ്സുകളിൽ എത്തിക്കുകയും ഒരു യുദ്ധവിരുദ്ധറാലി സംഘടിപ്പിക്കുകയും അതുവഴി സമൂഹത്തിൽ ഒരു യുദ്ധവിരുദ്ധ സന്ദേശം എത്തിക്കാനും കഴിഞ്ഞു.

ലോകജനസംഖ്യാദിനം

     സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ജുലൈ 11 ലോകജനസംഖ്യാദിനം ആചരിക്കുന്നതോടൊപ്പം ക്വിസ് നടത്തുകയും ചെയ്തു. അടുത്ത 20 വർഷത്തിനകം ഇന്ത്യ ചൈനയെ മറികടക്കുമെന്നും അതുവഴിയുണ്ടാകുന്ന ദൂഷ്യഫലങ്ങൾ കുട്ടികളിൽ ഉണർത്താൻ നല്ലൊരു സന്ദേശം അസംബ്ലിയിൽ കൊടുക്കുകയും ചെയ്തു.  

സ്മാർട്ട് ക്ളാസ് റൂം ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടേയും ഈ വർഷത്തെ ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനവും

ജൂൺ 28 ബുധനാഴ്ച ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആദരണീയനായ മുൻ സ്പീക്കർ ശ്രീ ശക്തൻ സാറിന്റെ ഫണ്ടിൽ നിന്നും കിട്ടിയ സ്മാർട്ട് ക്ളാസ്റൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ ശക്തൻ സാർ നിർവഹിച്ചു. നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പ‍‍ഞ്ചായത്തു മെമ്പർ ശ്രീമതി അൻസജിതാ റസ്സൽ നിർവഹിച്ചു. കൂടാതെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിത നിർവഹിച്ചു. ഈ വർഷത്തെ ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി അനിത നിർവഹിച്ചു. ബഹുമാനപ്പെട്ട സ്ക്കൂളിലെ പ്രിൻസിപ്പാൾ ശ്രീമതി രാധ റ്റീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

ലഹരി വിരുദ്ധ ദിനം

 ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച്  കരുണാസായി വെള്ളനാട്  നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുക്കുകയും മികച്ചപ്രകടനം കാഴ്ച്ചവയ്ക്കുകയും ചെയ്തു. എക്സൈസ് വകുപ്പ്  നടത്തിയ ലഹരി വിരുദ്ധ കയ്യെഴുത്ത് മാസികയിൽ ജില്ലാതലത്തിൽ HS വിഭാഗവും HSS വിഭാഗവും പങ്കെടുത്തു.  അതിൽ HSS ന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.

ജൂൺ 21

 അന്താരാഷ്ട്ര യോഗാ ദിനം

കായിക അധ്യാപിക ബിനു മാത്യുവിന്റെ നേതൃത്വത്തിൽ സ്ക്കൂളിലെ വിദ്യാർത്ഥിയായ കാശീനാഥിന്റെ രക്ഷതർത്താവ് ശ്രീ അശോകൻ യോഗാദിനം ഉദ്ഘാടനം ചെയ്തു.

ജൂൺ 19

വായനാദിനം

വായനാദിനം സമുചിതമായി ആഘോഷിച്ചു. താലൂക്ക് ഗ്രന്ഥശാല പ്രവർത്തകൻ ഡോ.സോമശേഖരൻ സാർ ഉദ്ഘാടനം നിർവഹിച്ചു. തേജസ്സ് എന്ന കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. പുസ്തക പ്രദർശനം, ക്വിസ്, പോസ്റ്റർ രചന, എല്ലാവർക്കും പുസ്തകപരിചയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ വായനാവാരം പുരോഗമിക്കുന്നു.


ജൂൺ 5

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റർ മത്സരം എല്ലാ ക്ലാസ്സിലും നടത്തുകയും സമ്മാനം നൽകുകയും ചെയ്തു. രാവിലെ 10 മണിയ്ക്ക് കാട്ടാക്കടയ്ക്കടുത്തുള്ള കുറ്റിയാടി കുളത്തിലേയ്ക്ക് റാലി നടത്തി. കുളത്തിനു ചുറ്റും നിന്ന് അധ്യാപകരും വിദ്യാർത്ഥികളും മൺചിരാതുകൾ കൊളുത്തി കുളനവീകരണ പ്രതിജ്‍ഞ ചൊല്ലി. ജീവജാലങ്ങളേയും തണ്ണീർത്തടങ്ങളേയും സംരക്ഷിക്കാനും മരം വച്ചു പിടിപ്പിച്ച് പ്രകൃതിയെ പച്ചപ്പണിയിക്കാനും മണ്ണ്, ജലം എന്നിവയെ സംരക്ഷിക്കാനും അത് തങ്ങളുടെ കർത്തവ്യമായി ഏറ്റെടുക്കുമെന്നുള്ള കുട്ടികളുടെയും അധ്യാപകരുടേയും പി.റ്റി.എ ഭാരവാഹികളുടേയും പ്രതിജ്ഞ പരിസ്ഥിതി ദിനത്തെ അന്വർത്ഥമാക്കി. അ്തിനോടനുബന്ധിച്ച് കറിവേപ്പില തൈ വിതരണവും ഫലവൃക്ഷ തൈ വിതരണവും നടത്തി. കൂടാതെ സ്ക്കൂൾ പരിസരത്ത് കറിവേപ്പില തൈകളും ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു. അങ്ങനെ 2017 ജൂൺ 5 ലെ പരിസ്ഥിതി ദിനം അധ്യാപകരുടെയും പി.റ്റി.എ യുടെയും വിദ്യാർത്ഥികളുടെയും ഒരു സമഗ്ര ബോധവൽക്കരണ പരിസ്ഥിതി ദിനമായി മാറി.


[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ മുൻ വർഷങ്ങളിലേക്കു ഒരു തിരിഞ്ഞുനോട്ടം/തുടർന്നു കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക|തുടർന്നു കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക]]

ജൂൺ 1

പ്രവേശനോത്സവം മികച്ച വിദ്യാർത്ഥികൾക്കുള്ള അഭിനന്ദനവും അവാർഡു വിതരണവും

പ്രിൻസിപ്പാൾ, എച്ച്.എം, പി.റ്റി.എ പ്രസിഡന്റ്, മറ്റംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം ആഘോഷിച്ചു. അസാപ്പിലെ ഈവന്റ് മാനേജ് മെന്റിലെ വിദ്യാർത്ഥികൾ പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ആനയിക്കുകയും വിദ്യാർത്ഥികളെക്കൊണ്ട് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം നൽകുകയും അ‍‍ഞ്ചാം ക്ളാസിലെ വിദ്യാർത്ഥികൾക്ക് മഷി പേന നൽകുകയും ചെയ്തു. ഏകദേശം 11.30 ന് ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ എെ.ബി സതീഷ്, പ്രിൻസിപ്പാൾ ശ്രീമതി രാധ, എച്ച്.എം, ശ്രീമതി മിനി.കെ.എസ്, ജില്ലാ പഞ്ചായത്ത് മെമ്പേഴ്സ് ശ്രീമതി അൻസജിത, ശ്രീ സ്റ്റീഫൻ, പി.റ്റി.എ പ്രസിഡന്റ്, വാർഡ് മെമ്പേഴ്സ്, കവി സുമേഷ് തുടങ്ങിയവർ പ്രവേശനോത്സവത്തിൽ പങ്കെടുക്കുകയും എസ്.എസ്.എൽ.സി യ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ 7 പേർക്കും, ഒൻപത് എ പ്ലസ് വാങ്ങിയ 8പേർക്കും അവാർഡുകൾ നൽകുകയും അനുമോദിക്കുകയും ചെയ്തു. എച്ച്.എസ്.എസ് ൽ മുഴുവൻ മാർക്കു വാങ്ങിയ സുലഭ ഷാജിയെ പ്രത്യേകമായി ഓരോരുത്തരും അനുമോദിച്ചു. കൂടാതെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ 28 പേർക്കും നാല് എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെയും അവാർഡുകൾ നൽകുകയും അനുമോദിക്കുകയും ചെയ്തു. ഏറ്റവും മികച്ച വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ എച്ച്.എസിൽ വിഷ്ണുവിനും എച്ച്.എസ്.എസിൽ ഗിരികൃഷ്ണനും കരസ്ഥമാക്കി. മികച്ച ജെ.ആർ.സി കേഡറ്റായി സ്നേഹാദാസിനെ അംഗീകരിച്ചു. ജെ.ആർ.സി, സ്കൗട്ട് ആന്റ് ഗൈഡ് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും പ്രസ്തുത ചടങ്ങിൽ വച്ച് വിതരണം ചെയ്തു. വരുന്ന വർഷം ഇതിനേക്കാൾ മികവുറ്റ വിജയത്തിനുള്ള പ്രത്യാശയുമായി ചടങ്ങ് അവസാനിച്ചു.