Schoolwiki സംരംഭത്തിൽ നിന്ന്
അഴീക്കോട് ഹയർ സെക്കൻഡി സ്കൂളിന്റെ ആരംഭം മുതൽ ലൈബ്രറി പ്രവർത്തിച്ചുവരുന്നു. പന്ത്രണ്ടായിരത്തോളം പുസ്തകങ്ങളും നിരവധി ഫെറൻസ് ഗ്രന്ഥങ്ങളും ഉള്ള നമ്മുടെ ലൈബ്രറിയിൽ കുട്ടികൾക്ക് വായിക്കാനും പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ട്. നല്ല വായനാശീലമുള്ള നമ്മുടെ കുട്ടികളിൽ അധികവും വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകരാണ്. കുട്ടികളിൽ വായന കുറിപ്പ് എഴുതുന്ന ശീലമുണ്ട്. നല്ല വായനാകുറിപ്പുകൾ സ്കൂൾ അസംബ്ലിയിൽ വായിക്കാറുണ്ട്. ലൈബ്രറിയുടെ ചാർജ് വഹിക്കുന്നത് ശ്രീമതി കെ. മീറ ടീച്ചർ ആണ്.