ജി. എച്ച് എസ് മുക്കുടം/എന്റെ ഗ്രാമം
എൻറെ ഗ്രാമം
പത്താം ക്ലാസ്സിലെ കുമാരി അർച്ചനയുടെ കാഴ്ചപ്പാടിൽ പച്ചപ്പട്ടു വിരിച്ച ഗ്രാമം.....
- മലരണി കാടുകൾ തിങ്ങിവിങ്ങി
- മരതക കാന്തിയിൽ മുങ്ങി മുങ്ങി
- കരളും മിഴിയും കവർന്നു മിന്നി
- കറയറ്റൊരാലസ ഗ്രാമഭംഗി
ചങ്ങമ്പുഴയുടെ ഈ വരികൾ അന്വർത്ഥമാക്കുന്നതാണ് ഞങ്ങളുടെ ഈ ഗ്രാമം. പക്ഷികളുടെ ചിലപ്പും കുയിലിൻറെ കൂകി വിളിയും ഇരതേടിപ്പറക്കുന്ന പക്ഷികളേയും കണ്ടാണ് എൻറെ ഗ്രാമം നിത്യവും ഉണരുന്നത്.