ജി. എച്ച് എസ് മുക്കുടം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 29 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmukkudam (സംവാദം | സംഭാവനകൾ) ('===പരിസ്ഥിതി ക്ലബ്ബ്=== ലതിക ടീച്ചറുടേയും ബീന ടീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്ബ്

ലതിക ടീച്ചറുടേയും ബീന ടീച്ചറുടേയും നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് വിജയകരമായി പ്രവർത്തിച്ചുവരുന്നു. ജൂൺ 5-ന് പരിസ്ഥിതി ദിനത്തിൽ ടീച്ചർ-ഇൻ-ചാർജ്ജ് സുനിത എം.ആറിൻറെ നേതൃത്വത്തിൽ, വാർഡ് മെമ്പർ,പി.ടി.എ, എം.പി.ടി.എ പ്രസിഡൻറുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സാഹിത്യകാരനും മാദ്ധ്യമ പ്രവർത്തകനുമായ ശ്രീ ആൻറണി മുനിയറ പരിസ്ഥിതി ക്ലബ്ബിൻറെ ഈ വർഷത്തെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അന്നേദിവസം ജെ.ആർ.സിയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഔഷധ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രകൃതിയെ സ്നേഹിക്കുക സംരംക്ഷിക്കുക എന്ന സന്ദേശമുൾക്കൊള്ളുന്ന മുദ്രാവാക്യങ്ങളും സന്ദേശങ്ങളും എഴുതിയ പ്ലക്കാർഡേന്തിയ കുട്ടികൾ അണിനിരന്ന വർണ്ണ ശബളമായ റാലി വളരെയേറെ ശ്രേദ്ധമായി.