ഗവ. യു. പി. എസ്. വരവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. യു. പി. എസ്. വരവൂർ
വിലാസം
വരവൂര്‍
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല[[ഡിഇഒ പത്തനംതിട്ട | പത്തനംതിട്ട]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-09-201738550

[[Category:പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1925ല്‍ ആണിത് തുടങ്ങിയത്. നാട്ടുകാരുടെ ഒരു സമിതിയുടെ കീഴിലായിരുന്ന ഈ സ്കൂള്‍ വി. പി. സ്കൂള്‍ ആയി തുടങ്ങി. പിന്നീട്, എം. പി. സ്കൂള്‍ ആയി.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1925ല്‍ ആണ്‌.

സ്ഥാനം

പത്തനംതിട്ടയിലെ മലയോരപ്രദേശമായ റാന്നിയിലെ അങ്ങാടി പഞ്ചായത്തിലെ വരവൂര്‍ വാര്‍ഡിലാണ്‌ ഈ സര്‍ക്കാര്‍ ഉന്നത പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത്. അങ്ങാടി പഞ്ചായത്തിലുള്ള രണ്ടു സര്‍ക്കാര്‍ സ്കൂളുകളില്‍ യു പി സ്കൂള്‍ ഇതു മാത്രമാണ്‌. റാന്നിയില്‍ നിന്നും 3 കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും കോഴഞ്ചേരിയിലേയ്ക്ക് 10 കി. മീ. ആണ്‌ ദൂരം. അങ്ങാടി പഞ്ചായത്തിലെ ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ ഇവിടെയാണു സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം റാന്നി - ചെറുകോല്‍പ്പുഴ - കോഴഞ്ചേരി റോഡിന്റെ ഓരത്താണ്‌. അടുത്തുകൂടി പമ്പാനദി ഒഴുകുന്നു.

സ്കൂള്‍ സംരക്ഷണ യജ്ഞം

ഭൗതികസൗകര്യങ്ങള്‍

ഏകദേശം 80 സെന്റ് സ്ഥലമുണ്ട്. ക്ലാസുമുറികള്‍ ആവശ്യത്തിനുണ്ട്. ആഹാരം പാകം ചെയ്യാന്‍ സ്കൂളിനോട് ചേര്‍ന്ന് പാചകപ്പുരയുണ്ട്. ഡൈനിംങ് ഹാള്‍ ഇല്ല. കിണര്‍, കുടിവെള്ളം എന്നിവയുണ്ട്. സ്കൂളില്‍ 700നടുത്തു പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയുണ്ട്. കുട്ടികൾ വായിക്കാൻ തത്പരരാണ്. പക്ഷെ ലൈബ്രറിക്ക് പ്രത്യേക മുറിയില്ല. ശാസ്ത്രമുറി പ്രത്യേകമില്ല. എങ്കിലും മിക്ക ശാസ്ത്ര ഉപകരണങ്ങളും ഇവിടെയുണ്ട്. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. ഗണിതശാസ്ത്രമുറി, സാമൂഹ്യശാസ്ത്രമുറി എന്നിവയും ക്ലാസ്സുമുറിതന്നെയാണ്‌.

സ്കൂള്‍ പരിസരം

മാവും പ്ലാവും പുളിയും തെങ്ങും വാഴയും ഈട്ടിയും അനേകം മറ്റു സസ്യങ്ങളും ഇവിടെയുണ്ട്.

സ്കള്‍ പരിസരത്ത് കാണപ്പെടുന്ന സസ്യങ്ങള്‍

സസ്യത്തിന്റെ പേര് ഇംഗ്ലിഷ് പേര് ശാസ്ത്രീയ നാമം കുടുംബം തരം ഉപയോഗം
മാവ് Mango tree Manjifera Indica - മരം ആഹാരമായി
പ്ലാവ് Jack fruit tree Artocarpus heterophyllus Moraceae മരം ഫലം
തുമ്പ - Leucas Aspera Lamiaceae ഓഷധി ഔഷധം
തുളസി holy basil ocimum sanctum Lamiaceae ഓഷധി -
ആമ്പല്‍ Water lily Nymphaea nouchali Nymphaeaceae ജലസസ്യം -
ആടലോടകം - - - - -
രാമച്ചം - - - പുല്ല് -
ചെത്തി - Ixora coccinia - കുറ്റിച്ചെടി -
മുല്ല Jasmine - - - -
സപ്പോട്ട Sapota Sapota Sapotaceae മരം -
അത്തി - - - മരം -
മുരിങ്ങ - Moringa - മരം -
വെള്ള മന്ദാരം - - - - -
കണിക്കൊന്ന - - - മരം -
റോസ - - Rosaseae - -
മഞ്ഞ മന്ദാരം - - - മരം -
മുള (മഞ്ഞ) - - - മരം -
മണിമരുത് - - - മരം -
മാതളം - - - മരം -
നീലയമരി - - - - -
ഗ്രാമ്പൂ - - - - -
ചെമ്പരത്തി - - - - -
ഓമ - - - - -
ഈട്ടി - Dalbrgia Latifolia - മരം -
തെങ്ങ് - - - മരം -
മള്‍ബറി - - - - -
ഇലഞ്ഞി - - - മരം -
വാക - - - മരം -
കണിക്കൊന്ന - - - മരം -
അമ്പഴം - - - മരം -
വട്ട - - - മരം -
വാളൻ പുളി - - - മരം -
അരണമരം - - - മരം -
പേരാല്‍ - - - മരം -
വാഴ ക- - ഓഷധി -

കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൃഷിനടക്കാറുണ്ട്.

ഐ. ടി സൗകര്യം

ലാപ്ടോപ്പ്കൾ, ഡസ്ക്കുടോപ്പ് കമ്പ്യൂട്ടർ, പ്രിന്ററുകൾ, എൽ സി ഡി പ്രൊജക്ടർ തുടങ്ങിയവ ഉണ്ടെങ്കിലും പഴക്കം കാരണം പലതും പ്രവർത്തനക്ഷമമല്ല. ഈ സ്കൂളിലെ കുട്ടികൾ ഐ ടി ക്വിസ്, മലയാളം ടൈപ്പിങ്ങ് എന്നിവയിൽ പങ്കെടുത്ത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിൽ പഠിച്ച കുട്ടിയാണ് പിന്നീട് മറ്റൊരു സ്കൂളിൽ ഹൈസ്കൂളിൽ സംസ്ഥാനത്ത് ഒന്നാമതായത്. സ്കൂളിൽ ബ്രോഡ് ബാന്റ് സൗകര്യം ലഭ്യമാണേങ്കിലും ഐ ടി ഉപകരണങ്ങളുടെ അപര്യാപ്തത അവ കുട്ടികൾക്കു ഉപയുക്തമാക്കാൻ പര്യാപ്തമല്ലാതായിരിക്കുന്നു.

ഇംഗ്ലിഷ് പഠനം

കഴിഞ്ഞവർഷം ഇംഗ്ലിഷ് പഠനത്തിനായി പ്രത്യേക വർക്കുബുക്ക് നിർമ്മിച്ചു കുട്ടികൾക്കെല്ലാവർക്കും നൽകുകയുണ്ടായി. ഈ സ്കൂളിലെ എൽ പി, യു പി വിഭാഗത്തിലെ ഓരോ അദ്ധ്യാപകർ ബാംഗളൂരിലെ റീജ്യണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലിഷ്, സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ അദ്ധ്യാപക പരിശീലനപരിപാടികളില്ലും ഈ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും പങ്കെടുത്തിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

2016-17 വര്‍ഷത്തില്‍ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ

  • ശാസ്ത്രമേളയില്‍ പങ്കെടുത്ത് 2016-17 വര്‍ഷത്തില്‍ റാന്നി ഉപജില്ലയില്‍ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന്‌ (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. (അഭിജിത്ത്. ജെ, അഭിജിത്ത്. എ. പി- രണ്ടുപേരും ഏഴാം ക്ലാസ്സ്) തുടര്‍ന്ന് ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് സി ഗ്രേഡ് നേടി.
  • ഐ ടി ക്വിസ് യു പി മത്സരത്തില്‍ ഈ സ്കൂളിലെ കുട്ടി (നിഹാരിക. ജെ) പങ്കെടുത്ത് ജില്ലയില്‍ രണ്ടാം സ്ഥാനം നേടി.
  • കലോത്സവത്തില്‍ 4 ഇനങ്ങള്‍ക്ക് ഈ സ്കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജില്ലാ കലോത്സവത്തിന്‌ അര്‍ഹത നേടി. (നിഹാരിക. ജെ- മലയാള പദ്യപാരായണം, ചിത്രരചന-പെൻസിൽ ഡ്രോയിങ്ങ്, അഭിജിത്ത് ജെ,- കവിതാരചന, കണ്ണന്‍. എം. എസ് - ചിത്രരചന-പെന്‍സില്‍ ഡ്രോയിംഗ്) തുടര്‍ന്ന് ജില്ലാ മത്സരത്തില്‍ ഇവർ പങ്കെടുത്ത് രണ്ടു ഇനങ്ങളില്‍ എ ഗ്രേഡും ( നിഹാരിക. ജെ. ചിത്രരചന-ജലച്ചായം, മലയാളം കവിതാപാരായണം)രണ്ടിനങ്ങളില്‍ ബി ഗ്രേഡും (അഭിജിത്ത് ജെ,- കവിതാരചന, കണ്ണന്‍. എം. എസ് - ചിത്രരചന-പെന്‍സില്‍ ഡ്രോയിംഗ്)കരസ്ഥമാക്കി.
  • വര്‍ക്ക് എക്സ്പീരിയന്‍സ് മത്സരത്തില്‍ പങ്കെടുത്ത് രണ്ടു കുട്ടികള്‍ക്ക് ഈ വര്‍ഷം സമ്മാനം ലഭിച്ചു. (ലിന്റമോൾ പി ജോയ്, ആൻ മേരി)
  • മാത്സ് ഫെസ്റ്റില്‍ പങ്കെടുത്ത് രണ്ടു കുട്ടികള്‍ക്ക് ബി ഗ്രേഡ് ലഭിച്ചു.
  • കുട്ടികള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് ജില്ലാതലം വരെ 2016-17 വര്‍ഷത്തില്‍ എത്തിയിട്ടുണ്ട്.
  • എല്ലാ വര്‍ഷവും പഠനയാത്രകള്‍ നടത്താറുണ്ട്.
  • ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ ആഘോഷിച്ചുവരുന്നു.

പി.ടി. എ

സ്കൂളില്‍ പി. ടി. എ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീമതി ശാന്തമ്മയാണ്‌ പി. ടി. എ പ്രസിഡന്റ്(2016-17).

  • മദര്‍ പി. ടി. എ
  • ക്ലാസ്സ് പി. ടി. എ
  • എസ്. എം. സി (സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി) പ്രവർത്തിക്കുന്നു.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്‍സ് ക്ലബ്ബ്

എല്ലാ ചൊവ്വാഴ്ച്ചയും ചേരുന്നു. സ്കൂളിലെ ഹാളിലോ യു പി ക്ലാസുകളിലോ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയാണ്‌ സമ്മേളനം നടത്തുന്നത്. ശാസ്ത്രക്വിസ്, ശാസ്ത്രപരീക്ഷണങ്ങള്‍, ശാസ്ത്രനിര്‍മ്മാണം, പ്രൊജക്ട് ആലോചനായോഗം, അന്വേഷണ പ്രൊജക്ട് നടപ്പിലാക്കല്‍, പോസ്റ്റര്‍ നിര്‍മ്മാണം, ശാസ്ത്രപതിപ്പു തയ്യാറാക്കല്‍. ശാസ്ത്രപതിപ്പുകള്‍ പാഠ്യവിഷയവുമായി ബന്ധപ്പെട്ടവ തയ്യാറാക്കുന്നതിനു തുടക്കമിടുന്നു. കാര്‍ഷികപ്പതിപ്പ്, ചാന്ദ്രദിനപ്പതിപ്പ് തുടങ്ങിയവ. ശാസ്ത്രക്വിസ് നടത്തിവരുന്നു. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കുട്ടികളെ യുറീക്ക വിജ്ഞാനോത്സത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്. ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിഹാരിക. ജെ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.

സോഷ്യല്‍ സയന്‍സ് ക്ലബ്ബ്

സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യശാസ്ത്രക്വിസ് നടത്താറുണ്ട്. കാലികവിഷയങ്ങളും സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളുമാണ് ക്വിസിന്റെ വിഷയങ്ങൾ.

ഗണിത ക്ലബ്ബ്

ഗണിതക്ലബ്ബ് കൃത്യമായ ഇടവേളകളിൽ ചേരുന്നുണ്ട്.

കാര്‍ഷിക ക്ലബ്ബ്

കോളിഫ്ലവർ, വരവൂർ യു പി സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്ന്

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. രഘുനാഥപിള്ളയുടെ നേതൃത്വത്തിൽ കാർഷികക്ലബ്ബ് പ്രവർത്തിക്കുന്നു. ഈ വർഷം (2016-2017) ശീതകാല പച്ചക്കറികൾ കൃഷിചെയ്ത് വിളവെടുത്തു. കുട്ടികൾക്ക് പച്ചക്കറികളുടെ ലഭ്യതയനുസരിച്ച് സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ പച്ചക്കറികൾതന്നെ പാകംചെയ്ത് നൽകിവരുന്നു. അങ്ങാടി പഞ്ചായത്തിലെ മികച്ച കുട്റ്റിക്കർഷകർക്കുള്ള അവാർഡ് ഈ സ്കൂളിലെ അമൃതബാബു, ജഗത്ത് കൃഷ്ണൻ എന്നിവർക്കു ലഭിച്ചു. കർഷകദിനത്തിൽ കുട്ടിക്കർഷകരെയും വരവൂർ വാർഡിലെ കർഷകരെയും തൊപ്പിപ്പാള നൽകി ആദരിച്ചു.

റോഡ് സുരക്ഷാ ക്ലബ്ബ്

നന്മ ക്ലബ്ബ്

മാതൃഭൂമി നന്മ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തിച്ചുവരുന്നു.

നിലവിലെ അദ്ധ്യാപകര്‍

  • കെ. ടി. രേണുക (എച്ച് എം)
  • പ്രഭ. എം. കെ.
  • ജയചന്ദ്രൻ .ആർ
  • ജിജി തോമസ് സി.
  • ലേഖ ജി നായർ

മുൻകാല അദ്ധ്യാപകർ

  • ദേവീദാസൻ,

‍*പ്രേമകുമാരി

  • ലേഖ
  • വീണ കുര്യാക്കോസ്
  • അജിത്കുമാര്‍

മുന്‍കാല പ്രഥമാദ്ധ്യാപകര്‍

  • ഗോപാലകൃഷ്ണന്‍ നായര്‍
  • വസുന്ധരാമ്മ
  • ഒ. കെ . അഹമ്മദ്
  • അജിതകുമാരി
  • സരസ്വതി അമ്മ
  • പ്രസീദകുമാരി
  • അമ്മിണി
  • ജോളിമോള്‍ ജ്യോര്‍ജ്ജ്
  • രഘുനാഥ പിള്ള. പി.

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}


ചിത്രശാല

റാന്നി വരവൂർ സ്കൂളിന്റെ മറ്റൊരു ചിത്രം
റാന്നി അങ്ങാടി സി ആർ സി
"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._വരവൂർ&oldid=385781" എന്ന താളിൽനിന്ന് ശേഖരിച്ചത്