ജി.എച്.എസ്. ചെറുതുരുത്തി/പ്രാദേശിക പത്രം



ഓണപ്പൊലിവില്‍ ചെറുതുരുത്തി ഹൈസ്കൂള്‍
ചെറുതുരുത്തി: ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി ചെറുതുരുത്തി സ്കൂള്‍ ഓണാഘോഷ നിറവില്‍ നിറഞ്ഞാടി.പൂക്കളമത്സരവും ഓണപ്പാട്ടും ഓണക്കളിയും തുടങ്ങിയവ ഉണ്ടായിരുന്നു.ഓരോ ക്ലാസും വ്യത്യസ്ത പരിപാടികളോടെയാണ് ഓണത്തെ വരവേറ്റത് . കുട്ടികളുടെ വാശിയേറിയ വിവിധ തരം ഒാണപ്പാട്ടുകളുണ്ടായിരുന്നു. ഒാരോ ക്ലാസുകളിലും അതിമനോഹരമായ പൂക്കളം വിടര്‍ന്നിരുന്നു.നോമ്പ് പ്രമാണിച്ച് ഒാണപരിപാടിയില്‍ നിന്നും സദ്യ ഒഴിവാക്കിയത് കുട്ടികളെ വളരെയേറെ സങ്കടത്തിലാക്കി.അതിനാല്‍ രാവിലെ 9.30 മുതല്‍ 1.30 വരെ ആയിരുന്നു പരിപാടികള്‍.അധ്യാപകരും വിദ്യാര്‍ത്ഥികളും ഒാണാഘോഷത്തെ ഒരുപോലെ ആഘോഷിച്ചു.