പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/കുട്ടിക്കൂട്ടം
ദൃശ്യരൂപം
കുട്ടിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന പരിശീലനപരിപാടി 7/9/17,8/9/17 തീയ്യതികളില്‍ സംഘടിപ്പിച്ചു.മൊത്തം 24 വിദ്യാർത്ഥികള്‍ പങ്കെടുത്തു.9.30മുതല്‍10.00വരെ കുട്ടിക്കൂട്ടത്തിലെ അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്തി.ഇന്റർനെറ്റ് ഉപയോഗം കുട്ടികളില്‍ കൗതുകവും സന്തോഷവും ഉളവാക്കി.11.15മുതല്‍11.30 വരെ ഇടവേള നല്‍കി.ഇടവേളയ്ക്ക് മധുരം പകരാന്‍ കടലമിഠായി ഉണ്ടായിരുന്നു.പിന്നീട് വിഭവ സമൃദ്ധമായ സദ്യയായിരുന്നു.ഊണിന്റെ ഇടവേളയ്‌ക്കും പരസ്‌പരമുള്ള പരിചയപ്പെടുത്തലിനു ശേഷം ഇന്റർനെറ്റിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി വിശദമായ ചർച്ച നടന്നു.സംശയനിവാരണത്തിനു ശേഷം 4.30ന് ക്ലാസ‌് അവസാനിച്ചു.